ആപ്പ്ജില്ല

ഏപ്രില്‍ ഒന്നുമുതല്‍ മരുന്നുകള്‍ക്ക് പൊള്ളുന്ന വില; ചികിത്സാ ചെലവ് വര്‍ധിക്കും

പ്രമേഹം, അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, കൊഴുപ്പിലെ വ്യതിയാനങ്ങള്‍ തുടങ്ങി വിവിധ ജീവിതശൈലീ രോഗമുള്ളവര്‍ ദിവസവും മരുന്ന് കഴിക്കേണ്ടതുണ്ട്. കാന്‍സര്‍ മരുന്നുകള്‍, വേദനസംഹാരികള്‍ ആന്റിബയോട്ടിക്കുകള്‍, അലര്‍ജി മരുന്നുകള്‍, നാഡി സംബന്ധമായ മരുന്നുകള്‍ക്കും വില വര്‍ധിക്കും. ഇത്തരം രോഗികള്‍ക്ക് വിലവര്‍ധന കനത്ത തിരിച്ചടിയാകും.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 29 Mar 2023, 8:14 am

ഹൈലൈറ്റ്:

  • 384 തന്മാത്രകള്‍ അടങ്ങുന്ന ഔഷധങ്ങളാണ് അവശ്യമരുന്ന് പട്ടികയില്‍ ഉള്ളത്
  • ഏകദേശം 900 മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടും
  • നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വില്‍ക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam medicines
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി മരുന്നുകള്‍ക്ക് 12 ശതമാനം വരെ വിലവര്‍ധന. അവശ്യമരുന്നുകള്‍ക്ക് ഇനി പൊള്ളുന്ന വില ഈടാക്കും. ഏപ്രില്‍ ഒന്നുമുതല്‍ മരുന്നുകള്‍ക്ക് വില കൂടും. ഇതിനായി നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കുന്നത്. അവശ്യമരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്കും 10 ശതമാനംവരെ വിലകൂടും. ഇതോടെ ചികിത്സാച്ചെലവ് വന്‍തോതില്‍ കൂടും.
Also Read: നിരർത്ഥകമായ ആരോപണമെന്ന് അദാനി ഗ്രൂപ്പ്; വായ്പകൾ തിരിച്ചടച്ചിട്ടില്ലെന്ന റിപ്പോർട്ട് തള്ളി

384 തന്മാത്രകള്‍ അടങ്ങുന്ന ഔഷധങ്ങളാണ് അവശ്യമരുന്ന് പട്ടികയില്‍ ഉള്ളത്. ഏകദേശം 900 മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടും. നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വില്‍ക്കുന്നത്. മൊത്തവ്യാപാര വിലസൂചികയിലെ വര്‍ധന അടിസ്ഥാനമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയാണ് (എന്‍.പി.പി.എ.) നിര്‍മാതാക്കള്‍ക്ക് വിലവര്‍ധനയ്ക്ക് അനുമതി നല്‍കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, മൊത്തവ്യാപാര വിലസൂചിക 2022 ല്‍ 12.12 ശതമാനം വരും. അതിനാലാണ് ഇത്രയും വലിയ വര്‍ധനയ്ക്ക് അനുമതി നല്‍കുന്നത്. മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ അവശ്യമരുന്നുകളുടെ വില വര്‍ഷംതോറും പുതുക്കാറുണ്ട്. സൂചിക അടിസ്ഥാനമാക്കി അവശ്യമരുന്നുവില പുനഃക്രമീകരിക്കാമെന്ന് ഔഷധനിയമത്തിലുണ്ട്.

2022 ല്‍ മരുന്നുകളുടെ വര്‍ധന 10 ശതമാനത്തില്‍ അധികമായിരുന്നു. ഇതോടെ രണ്ടുവര്‍ഷത്തിനിടെ 23 ശതമാനം വിലയാണ് കൂടുന്നത്. കഴിഞ്ഞ തവണ വില കൂടുതലിന്റെ ആഘാതം കുറയ്ക്കാന്‍ കേന്ദ്രം ഇടപെട്ടിരുന്നു. ഇതേതുടര്‍ന്ന് 500 ഓളം ഇനങ്ങള്‍ക്ക് വില കുറച്ചു. മരുന്ന് നിര്‍മാണച്ചെലവ് വലിയ തോതില്‍ വര്‍ധിച്ചതായി നിര്‍മാതാക്കള്‍ പല തവണ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വില വര്‍ധനയ്ക്ക് അനുമതി നല്‍കുന്നത്.

Also Read: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം; ഒരാൾക്ക് പരിക്ക്, അപകടം ചൊവ്വാഴ്ച രാത്രി

പ്രമേഹം, അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, കൊഴുപ്പിലെ വ്യതിയാനങ്ങള്‍ തുടങ്ങി വിവിധ ജീവിതശൈലീ രോഗമുള്ളവര്‍ ദിവസവും മരുന്ന് കഴിക്കേണ്ടതുണ്ട്. പലര്‍ക്കും ഒന്നിലധികം അസുഖങ്ങളും ഉണ്ടാകും. ഇത്തരം രോഗികള്‍ക്ക് വിലവര്‍ധന കനത്ത തിരിച്ചടിയാകും. കാന്‍സര്‍ മരുന്നുകള്‍, വേദനസംഹാരികള്‍ ആന്റിബയോട്ടിക്കുകള്‍, അലര്‍ജി മരുന്നുകള്‍, നാഡി സംബന്ധമായ മരുന്നുകള്‍ക്കെല്ലാം വിലവര്‍ധിക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Read Latest National News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്