ആപ്പ്ജില്ല

13 സംസ്ഥാനങ്ങളിൽ മഴക്ക് സാധ്യത: കേന്ദ്രം മുന്നറിയിപ്പ് നൽകി

മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനിടയുണ്ട്.

Samayam Malayalam 7 May 2018, 8:54 am
ന്യൂഡൽഹി: രാജ്യത്ത് 13 സംസ്ഥാനങ്ങളിൽ അടുത്ത രണ്ടു ദിവസങ്ങളിൽ കൂടി ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റും മഴയും ഇടി മിന്നലുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഘണ്ഡ് എന്നിവിടങ്ങളില്‍ കനത്ത മഴക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടാകുമെന്നാണ് അറിയിപ്പ്.
Samayam Malayalam thunderstorm


മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനിടയുണ്ട്. ഇന്നും നാളെയും പഞ്ചാബ്, ഹരിയാന, എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യും. ഉത്തരേന്ത്യയിൽ ഡൽഹി, അസം,മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഹരിയാനയിൽ കനത്ത മഴ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

കേരളത്തിൽ ചില പ്രദേശങ്ങളിൽ 11 സെന്റിമീറ്റർ വരെ മഴയുണ്ടാകും. ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. പരക്കെ മഴക്ക് കാരണമായി കന്യാകുമാരിക്ക്‌ സമീപം രൂപപ്പെട്ട അന്തരീക്ഷച്ചുഴി ലക്ഷദ്വീപിന് സമീപത്ത് എത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്