ആപ്പ്ജില്ല

എംജെ അക്ബര്‍ രാജിവച്ചു

എംജെ അക്ബര്‍ രാജിവച്ചു

Samayam Malayalam 17 Oct 2018, 5:07 pm
ന്യൂഡല്‍ഹി: മീടു ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചു. വാര്‍ത്ത ഏജന്‍സി എഎൻഐ ആണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിന്‍റെ രാജി സ്ഥിരീകരിച്ചത്. അക്ബറിനൊപ്പം മുന്‍പ് ജോലി ചെയ്‍തിരുന്ന വിവിധ മാധ്യമ സ്ഥാപനങ്ങളിലെ വനിതകളായ റിപ്പോര്‍ട്ടര്‍മാരാണ് അദ്ദേഹത്തിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
Samayam Malayalam akbar
കേന്ദ്ര സഹമന്ത്രി എം.ജെ അക്ബർ


ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അക്ബര്‍, ഒരു വനിതയ്ക്ക് എതിരെ മാനനഷ്‍ടത്തിന് കേസും കൊടുത്തിരുന്നു. മീടൂ ആരോപണങ്ങള്‍ ശക്തമായ സമയത്ത് അക്ബര്‍ വിദേശത്തായിരുന്നു. അക്ബറിന്‍റെ രാജി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. മോദി സര്‍ക്കാരിന് എതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്