ആപ്പ്ജില്ല

മിഗ്–29കെ പരിശീലന വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി

ഇന്നലെ വൈകീട്ടോടെയാണ് പരിശീലന വിമാനം തകർന്ന് വീണത്. കാണാതായ പൈലറ്റിനായി തിരച്ചിൽ നടക്കുകയാണെന്ന് നാവികസേന അറിയിച്ചു

Samayam Malayalam 27 Nov 2020, 5:29 pm
ന്യൂഡല്‍ഹി: മിഗ് 29-കെ പരിശീലന വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായെന്ന് നാവികസേന അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. കാണാതായ പൈലറ്റിനായി തെരച്ചിൽ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ
Samayam Malayalam mig-29k fighter aircraft
പ്രതീകാത്മക ചിത്രം. PHOTO: NBT


സേനയുടെ വിവിധ യൂണിറ്റുകള്‍ തെരച്ചില്‍ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. പരിശീലന വിമാനം തകർന്ന് വീണ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയിലൂടെ അറിയിച്ചു.

Also Read : രാജ്യത്ത് കൊവിഡ് കേസുകൾ 93 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 492 മരണങ്ങൾ



'നവംബർ 26 ന് വൈകീട്ട് അഞ്ച് മണിക്ക് ഒരു മിഗ് -29 കെ ട്രെയിനർ വിമാനം കടലിലേക്ക് തകർന്നു വീണു. ഒരു പൈലറ്റിനെ കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ പൈലറ്റിനായി വ്യോമ, ഉപരിതല യൂണിറ്റുകൾ വഴി തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്,” ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു.

Also Read : ഡൽഹി ചലോ: ഡൽഹി- ഹരിയാന അതിർത്തിയിൽ സംഘർഷാവസ്ഥ; പിന്തിരിയാതെ കർഷകർ

അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്