ആപ്പ്ജില്ല

ഭാരത് മാതാ കി ജയ് വിളിച്ചില്ല; എംഎൽഎയെ സസ്പെൻഡ് ചെയ്തു

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ വിസമ്മതിച്ച മജ്‍ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ (എം.ഐ.എം.) എംഎൽഎ വാരിസ് പത്താനെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

TNN 17 Mar 2016, 1:17 pm
മുംബൈ: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ വിസമ്മതിച്ച മജ്‍ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ (എം.ഐ.എം.) എംഎൽഎ വാരിസ് പത്താനെ മഹാരാഷ്‍ട്ര നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
Samayam Malayalam mim mla suspended for not saying bharat mata ki jai
ഭാരത് മാതാ കി ജയ് വിളിച്ചില്ല; എംഎൽഎയെ സസ്പെൻഡ് ചെയ്തു


സ്മാരകങ്ങൾക്കായി സർക്കാർ പൊതുസ്വത്ത് ഉപയോഗിക്കരുതെന്ന് എം.ഐ.എം. എംഎൽഎ ഇംതിയാസ് ജലീൽ അസംബ്ലിയിൽ പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ദേശീയ നേതാക്കൾക്കായി സ്മാരകം നിർമ്മിക്കാൻ നിങ്ങൾക്ക് താത്പര്യമില്ലാത്തത് അവരെ നിങ്ങൾ ബഹുമാനിക്കാത്തത് കൊണ്ടാണെന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു.

മഹാരാഷ്‍ട്ര നവനിർമാൺ സേന (എം.എൻ.എസ്) എംഎൽഎയായ റാം കദം, വാരിസ് പത്താനോട് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വാരിസ് അത് നിരാകരിച്ചു.

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ വിസമ്മതിച്ച ദേശ ദ്രോഹികൾക്ക് നിയമസഭയിൽ സ്ഥാനമില്ല. ഇവരെ പോലുള്ളവരെ സസ്പെൻഡ് ചെയ്യണം ബിജെപി നേതാവ് ആഷിഷ് ഷേലർ പറഞ്ഞു. സസ്പെൻഡ് ചെയ്യുന്നതിനെ സഭാംഗങ്ങൾ ഒന്നടങ്കം അനുകൂലിച്ചതോടെ വാരിസ് പത്താനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

കത്തി കഴുത്തിൽ വെച്ച് ഭീഷണി മുഴക്കിയാലും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ലെന്ന് പറഞ്ഞതിന്‍റെ പേരിൽ എം.ഐ.എം. നേതാവ് അസാദുദ്ദീന്‍ ഒവൈസിയ്ക്കെതിരെ കേസെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്