ആപ്പ്ജില്ല

ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്ന പെണ്‍കുട്ടിയെ ട്രെയിൻ ഇടിച്ചു; പിന്നെ നടന്നത് അത്യത്ഭുതം

രാവിലെ 11 മണിയോടെ കുര്‍ളയില്‍ സുഹൃത്തിനെ കണ്ട ശേഷം ഫോണില്‍ സംസാരിച്ചുകൊണ്ട് ട്രാക്ക് മുറിച്ച്‌ കടന്ന് പോവുകയായിരുന്നു പ്രതീക്ഷ

TNN 6 Jun 2017, 12:34 pm
മുംബൈ: റെയില്‍വേ ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ചു നടന്ന പെണ്‍കുട്ടിയെ പിന്നിലൂടെ വന്ന ചരക്കുതീവണ്ടി തട്ടിയിട്ടു. ഇയര്‍ഫോണുകള്‍ ചെവിയില്‍ വച്ചിരുന്നതിനാല്‍ പ്ലാറ്റ്‍‍‍ഫോമില്‍ നിന്നവര്‍ വിളിച്ചുകൂവിയത് കുട്ടിക്ക് കേൾക്കാനായില്ല. എന്നാൽ ട്രാക്കിൽ നിൽക്കവേ ഇടിക്കാൻ വരുന്ന ട്രെയിൻ കണ്ട് പെട്ടെന്ന് ഓടിമാറുന്നതിന് മുൻപ് തന്നെ കുട്ടിയെ ട്രെയിന്‍ ഇടിച്ച് ട്രാക്കിലേക്കിട്ടു. എന്നാല്‍ ട്രെയിന്‍റെ അടിയില്‍ പെട്ടതിനാൽ പെണ്‍കുട്ടിക്ക് ജീവഹാനി സംഭവിച്ചില്ല.
Samayam Malayalam miracle in mumbai girl crossing tracks gets run over by train survives
ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്ന പെണ്‍കുട്ടിയെ ട്രെയിൻ ഇടിച്ചു; പിന്നെ നടന്നത് അത്യത്ഭുതം




വീഡിയോക്ക് കടപ്പാട്: ഇന്ത്യാ ടിവി

വളരെ അത്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്. ഒരു കണ്ണിന് സമീപം നിസാരമായ ഒരു പരിക്ക് മാത്രമേ കുട്ടിക്ക് പറ്റിയിട്ടുള്ളൂ. മേയ് 13ന് കുര്‍ള റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഭന്ദൂപ് സ്വദേശിനിയായ പ്രതീക്ഷ നട്ടേകര്‍(19) ആണ് അത്ഭുതകരമായി രക്ഷപെട്ടത്. രാവിലെ 11 മണിയോടെ കുര്‍ളയില്‍ സുഹൃത്തിനെ കണ്ട ശേഷം ഫോണില്‍ സംസാരിച്ചുകൊണ്ട് ട്രാക്ക് മുറിച്ച്‌ കടന്ന് പോവുകയായിരുന്നു പ്രതീക്ഷ.

പെട്ടെന്ന് ട്രെയിൻ കണ്ട് ഭയന്ന് ട്രാക്കിലൂടെ ഓടിയ പ്രതീക്ഷ ട്രെയിൻ തട്ടി ട്രാക്കിലേട്ടു. പ്ലാറ്റ്‍‍ഫോമിൽ നിന്നവ‍ര്‍ ഒന്നടങ്കം ഭയചകിതരായി നിൽക്കവേ നിമിഷങ്ങള്‍ക്കു ശേഷം അവള്‍ തനിയെ ട്രാക്കില്‍ നിന്നും എഴുന്നേറ്റു. സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞദൃശ്യങ്ങള്‍ 'ട്രാക്കിലൂടെ നടക്കുമ്പോൾ അശ്രദ്ധ കൊണ്ട് പറ്റാവുന്ന അപകടങ്ങൾ ഒഴിവാക്കൂ' എന്ന സന്ദേശവുമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.

Miracle in Mumbai: Girl crossing tracks gets run over by train, survives

The goods train hit her and knocked her over. "As she was busy over the phone, she didn't hear a goods train thundering down the tracks.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്