ആപ്പ്ജില്ല

ഇന്ത്യ ഒരു ധർമ്മശാലയല്ല; സിഎഎ അനുകൂലിച്ച് രാജ് താക്കറെ വീണ്ടും

മറ്റു രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ടി കർശന നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍. നമ്മള്‍ മനുഷ്യത്വത്തെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യത്വത്തിന്റെ ഉത്തരവാദിതം ആരും ഏറ്റെടുത്തില്ലെന്നും റാലിയിൽ അദ്ദേഹം പറഞ്ഞു.

Samayam Malayalam 10 Feb 2020, 9:27 am
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വീണ്ടും മഹാരാഷ്ട്ര നവനി‍ർമ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. സിഎഎയെ എതിര്‍ത്ത് സമരം ചെയ്യുന്നവരോട് നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് എന്നും അദ്ദേഹം ചോദിച്ചു. സിഎഎക്കും എന്‍ആര്‍സിയിലും എതിര്‍ത്ത് പ്രതിഷേധം നടത്തുന്നതിനെതിരെ എഎന്‍എസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.
Samayam Malayalam Raj Thackeray
സിഎഎ അനുകൂലിച്ച് രാജ് താക്കറെ വീണ്ടും സിഎഎ അനുകൂലിച്ച് രാജ് താക്കറെ വീണ്ടും


Also Read: കൊറോണ ചൈനയിൽ മരണം 910; പുതുതായെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞെന്ന് സർക്കാർ

എല്ലാവര്‍ക്കും വരുവാനും താമസിക്കുവാനും ഇന്ത്യ ഒരു ധര്‍മ്മശാലയാണോ ? മനുഷ്യത്വത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുത്തിട്ടില്ലെന്നും രാജ് താക്കറെ പറഞ്ഞു. എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ടി കര്‍ശനമായ നിയമങ്ങള്‍ കൊണ്ടു വരാറുണ്ട്. ഇത് അമേരിക്കയിലും ഓസ്ട്രേലിയയിലും അടക്കം മറ്റു രാജ്യങ്ങളിലും ഉണ്ടാകുന്നുണ്ട്. ഇവരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ആണ് ചെയ്യുക. നമ്മള്‍ മനുഷ്യത്വത്തെകുറിച്ച് മാത്രം സംസാരിക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു.

മുസ്ലീങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഷേധങ്ങള്‍ നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും സി എ എ രാജ്യത്ത് ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ലെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന റാലികള്‍ക്ക് റാലിയിലൂടെ തങ്ങള്‍ മറുപടി നല്‍കുകയാണ്. എന്നാല്‍ ഇനിയും നിങ്ങള്‍ ഇതില്‍ ഇടപെടരുതെന്നും താക്കറെ ഭീഷണി മുഴക്കുന്നുണ്ട്.

മറാത്താ വാദം ഉയര്‍ത്തി രംഗത്തുവരാറുള്ള താക്കറെ ഇത്തവണ പ്രസംഗം ആരംഭിച്ചത് എന്റെ ഹിന്ദു സഹോദരി സഹോദരന്മാരെ എന്ന് അഭിവാദ്യം ചെയ്താണ് എന്നതം ശ്രദ്ധേയമായി. മുന്‍പ് മറാത്ത സഹോദരി സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്താണ് തന്റെ പ്രസംഗം തുടങ്ങാറുള്ളത്. മുംബൈയില്‍ മുസ്ലീം വിഭാഗക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ബൈക്കുളയിലൂടെ റാലി നടത്തുന്നതിന് എംഎന്‍എസിന് അനുമതി നല്‍കിയിരുന്നില്ല.

കഴിഞ്ഞ മാസം സുബര്‍ബാന്‍ ഏരിയയില്‍ നടത്തിയ പ്രസംഗത്തിലും ഇതേ രീതിയില്‍ തന്നെയാണ് അഭിസംബോധന ചെയ്തത്. അന്ന് നടന്ന പടുകൂറ്റന്‍ റാലിയില്‍ പാര്‍ട്ടിയുടെ പുതിയ പതാക പുറത്തിറക്കുകയും ചെയ്തിരുന്നു. നേരത്തെ, ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കാരെ പുറത്താക്കണമെന്നും അല്ലെങ്കില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംഎന്‍എസിന്റെ ഭീഷണി പോസ്റ്ററുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്