ആപ്പ്ജില്ല

താക്കറെ മോദിയെ വിമര്‍ശിച്ചു: ഗുജറാത്തി കടകൾക്കുനേരെ ആക്രമണം

ജനങ്ങള്‍ ആഗ്രഹിക്കുന്നതു മോദി മുക്തഭാരതമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു രാജ്യത്തെ മറ്റൊരു സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും എംഎന്‍എസ് അധ്യക്ഷന്‍ താക്കറെ തുറന്നടിച്ചിരുന്നു

Samayam Malayalam 19 Mar 2018, 4:39 pm
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെ ഗുജറാത്തി കടകള്‍ക്കുനേരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആക്രമണം. ഇരുപതോളം കടകളുടെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.
Samayam Malayalam mns workers target gujarati owned shops after raj thackerays modi mukt bharat call
താക്കറെ മോദിയെ വിമര്‍ശിച്ചു: ഗുജറാത്തി കടകൾക്കുനേരെ ആക്രമണം


മുംബൈ – അഹമ്മദാബാദ് ദേശീയപാതയില്‍ വസായിയിലാണു പ്രധാനമായും ആക്രമണം നടന്നത്.
നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഇന്നലെ മഹാരാഷ്ട്ര നവ് നിര്‍മാണ്‍ സേന രംഗത്തെത്തിയിരുന്നത്.

ജനങ്ങള്‍ ആഗ്രഹിക്കുന്നതു മോദി മുക്തഭാരതമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു രാജ്യത്തെ മറ്റൊരു സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും എംഎന്‍എസ് അധ്യക്ഷന്‍ താക്കറെ തുറന്നടിച്ചിരുന്നു. കേന്ദ്രം എടുക്കുന്ന ഓരോ നിലപാടുകളും രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്