ആപ്പ്ജില്ല

നരേന്ദ്ര മോദിയുടെ 'ആലിംഗന' നയതന്ത്രം

ഒന്നല്ല, രണ്ടല്ല.. മൂന്നു തവണയാണ് ട്രംപിനെ മോദി കെട്ടിപ്പിടിച്ചത്...

TNN 27 Jun 2017, 4:43 pm
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അല്ലെങ്കിലെ ഒരു അരസികനാണെന്നാണ് പറച്ചില്‍. അമേരിക്കയില്‍ സന്ദര്‍ശനത്തിന് എത്തിയ നരേന്ദ്ര മോദിയെ യഥാര്‍ഥ സുഹൃത്ത് എന്നാണ് ട്രംപ് വിളിച്ചത്. സുഹൃത്തുക്കള്‍ക്ക് നരേന്ദ്ര മോദി നല്‍കുന്ന സമ്മാനം ട്രംപിനും അദ്ദേഹം നല്‍കി --- വലിയൊരു ആലിംഗനം.
Samayam Malayalam modi meets trump with his usual greeting bear hugs
നരേന്ദ്ര മോദിയുടെ 'ആലിംഗന' നയതന്ത്രം


കെട്ടിപ്പിടിത്തം ഇഷ്‍ടപ്പെടാത്ത ട്രംപ്, മോദിയുടെ ആലിംഗനത്തില്‍ ആദ്യമൊന്ന് പതറി. സ്ഥിരം പുച്ഛപുഞ്ചിരി കാഴ്‍ച്ചവെച്ച് മോദിയുടെ പുറത്ത് ഒന്നുരണ്ട് തവണ തട്ടി. - അസോഷ്യേറ്റഡ് പ്രസ് വിശദീകരിക്കുന്നു.

മൂന്ന് തവണ മൂന്ന് സന്ദര്‍ഭങ്ങളില്‍ മോദി ട്രംപിനെ ആലിംഗനം ചെയ്‍തു.


മോദിയുടെ ആലിംഗനങ്ങൾ - Associated Press

കെട്ടിപ്പിടിത്തം മോദിയുടെ സ്പെഷ്യല്‍ സ്നേഹപ്രകടനമാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയെയും കെട്ടിപ്പിടിത്തത്തില്‍ മോദി വീഴ്‍ത്തിയിരുന്നു.

എപിയുടെ കണക്ക് അനുസരിച്ച് മുന്‍ ഫ്രഞ്ച് പ്രസി‍ഡന്‍റ് ഫ്രാന്‍സിസ് ഒളാന്ത്, റഷ്യന്ർ പ്രസിഡന്‍റ് വ്ളാഡിമര്‍ പുച്ചിൻ, ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ അബെ, ഫേസ്‍ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഹോളിവുഡ് സെലിബ്രിറ്റി ഹ്യൂ ജാക്ക് മാന്‍ എന്നിവരെയെല്ലാം മോദി കെട്ടിപ്പിടിച്ചിട്ടുണ്ട്.

Modi meets Trump with his usual greeting - bear hugs

President Donald Trump should have been ready as he met with India’s prime minister, an unabashed hugger, reports Associated Press

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്