ആപ്പ്ജില്ല

മോദി രണ്ടാംഘട്ട നോട്ട് നിരോധനത്തിന് ഒരുങ്ങുന്നതായി കോണ്‍ഗ്രസ്

നുണപ്രചരണം നടത്തിയും തെറ്റിദ്ധാരണ പരത്തിയും റിസര്‍വ്വ് ബാങ്കിന്‍റെ വിശ്വാസ്യത തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും അഭിഷേക് സിങ്‍വി

Samayam Malayalam 13 Nov 2018, 7:34 pm
ന്യൂഡല്‍ഹി: രണ്ടാംഘട്ട നോട്ട് നിരോധനത്തിന് മോദി ഒരുങ്ങുന്നതായി കോണ്‍ഗ്രസ്. റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കം ഇതിന്‍റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‍വി ആരോപിച്ചു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതിന് പിന്നില്‍ ഈ അജണ്ടയാണെന്നും സിങ്‍വി കൂട്ടിച്ചേര്‍ത്തു.
Samayam Malayalam abhishek singhvi


റിസര്‍വ്വ് ബാങ്കിനെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നുണപ്രചരണം നടത്തിയും തെറ്റിദ്ധാരണ പരത്തിയും റിസര്‍വ്വ് ബാങ്കിന്‍റെ വിശ്വാസ്യത തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും അഭിഷേക് സിങ്‍വി കുറ്റപ്പെടുത്തി. കരുതല്‍ ധനം വാങ്ങി വ്യവസായികളെ സഹായിക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ആകെ കരുതല്‍ ധനത്തിന്‍റെ 40 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്