ആപ്പ്ജില്ല

പാക് നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഭിനന്ദിച്ച് മോദി

പാകിസ്ഥാനിൽ ജനാധിപത്യത്തിന്‍റെ വേരുകള്‍ ഉറയ്ക്കുമെന്ന് പ്രതീക്ഷ

Samayam Malayalam 31 Jul 2018, 8:22 am
ന്യൂഡൽഹി: പാകിസ്ഥാൻ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാൻ തെഹ്‍‍രീകെ ഇൻസാഫ് (പിടിഐ) അധ്യക്ഷൻ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ ജനാധിപത്യത്തിന്‍റെ വേരുകള്‍ ഉറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. അയൽരാജ്യത്തെ സമാധാനവും വികസനവുമാണ് തന്‍റെ ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam Modi_AP1


തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ത്യയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ തയ്യാറാണെന്ന് ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായാൽ അതിര്‍ത്തിൽ സമാധാനമുണ്ടാകില്ലെന്നായിരുന്നുന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങിന്‍റെ പ്രതികരണം..

ജമ്മു കശ്മീര്‍ വിഷയമുള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണമെന്നാണ് പുതിയ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യ ഇതിനായി ഒരു ചുവട് വെച്ചാൽ തങ്ങള്‍ രണ്ട് ചുവട് വയ്ക്കുമെന്നുമായിരുന്നു ഫലം പുറത്തുവന്ന ശേഷം ഒരു പത്രസമ്മേളനത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്