ആപ്പ്ജില്ല

മോദി കോര്‍പറേറ്റുകളെ സഹായിക്കുന്നു: കെജ്രിവാൾ

എഎപിയുടെ പണച്ചെലവിന്‍റെ കണക്കുകൾ കൃത്യമായി പരസ്യപ്പെടുത്തിയിട്ടുണ്ട്.അത് പോലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യണമെന്ന് കെജ്രിവാൾ പറഞ്ഞു

TNN 20 Nov 2016, 11:48 am
ന്യൂഡൽഹി: ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ വിവിധ ബാങ്കുകളിൽ നിന്നെടുത്തിട്ടുള്ള ഭീമമായ കടം ജനങ്ങളുടെ കൈയിൽ നിന്ന് തിരിച്ചുപിടിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. കോർപ്പറേറ്റുകൾ എടുത്ത പണം തിരിച്ച് ബാങ്കുകൾക്ക് നൽകില്ല. കള്ളപ്പണം ഉള്ള കോർപ്പറേറ്റുകളെ വെറുതെ വിട്ടു ജനങ്ങളെ ക്യൂ നിർത്തുന്നതിലൂടെ രാജ്യദ്രോഹമാണ് മോദി ചെയ്യുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
Samayam Malayalam modi tries to bring back money took by corporates from banks
മോദി കോര്‍പറേറ്റുകളെ സഹായിക്കുന്നു: കെജ്രിവാൾ


ബിർള,സഹാറ എന്നിവരുടെ കൈയ്യിൽ നിന്ന് മോദി കൈക്കൂലി കൈപ്പറ്റിയതിന്‍റെ രേഖകൾ ആദായനികുതി വകുപ്പ് പുറത്ത് വിട്ടിരുന്നു. അവർ പറഞ്ഞത് തെറ്റാണെങ്കിൽ മോദി നിരപരാധിത്തം തെളിയിക്കണമെന്നും കെജ്രിവാൾ പറഞ്ഞു. കോർപറേറ്റുകളുടെ രണ്ടാം നമ്പർ ബുക്കിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേര് വരുന്നതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി ചെലവാക്കിയ 20000 കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

എഎപിയുടെ പണച്ചെലവിന്‍റെ കണക്കുകൾ കൃത്യമായി പരസ്യപ്പെടുത്തിയിട്ടുണ്ട്.അത് പോലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യണമെന്ന് കെജ്രിവാൾ പറഞ്ഞു.

Modi tries to bring back money took by Corporates from banks

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്