മനില: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഉഭയകക്ഷി ചർച്ച നടത്തി. ഫിലിപ്പിൻസിലെ മനിലയിൽ ആസിയാൻ ഉച്ചകോടിയിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
തീവ്രവാദമാണ് ചർച്ചയിൽ പ്രധാനവിഷയമായത്. ഇരു രാഷ്ട്രങ്ങളുടെയും പൊതു അജണ്ട തീവ്രവാദം ചെറുക്കുക എന്നതാണെന്ന് നേതാക്കൾ പറഞ്ഞു. കൂടാതെ, വാണിജ്യ വ്യാപാര ബന്ധങ്ങളും ഇന്തോ-പസഫിക് മേഖലയിലെ സൈനിക സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അമേരിക്കയുമായുള്ള ബന്ധം ശക്തമായതായും ഇത് ഏഷ്യയുടെ വികസനത്തിന് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു.
ഫിലിപ്പീൻസ് പ്രസിഡന്റ് ഡുട്ടെർട്ടെ ഞായറാഴ്ച നൽകിയ അത്താഴവിരുന്നിനിടെ മോദിയും ട്രംപും അനൗപചാരികമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Modi Trump bilateral meeting
PM Narendra Modi and Donald Trump hold bilateral talks on sidelines of ASEAN summit