ആപ്പ്ജില്ല

ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച് മോഹൻ ഭഗവത്

രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കാൻ ആർഎസ്എസ് പ്രവർത്തകർ തയ്യാറാണെന്ന് ഭഗവത്

TNN 12 Feb 2018, 1:28 pm
പട്‍ന: സൈന്യം ആറു മാസം കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ആർഎസ്എസിന് മൂന്ന് ദിവസം കൊണ്ട് ചെയ്യാനാകുമെന്ന് മോഹൻ ഭഗവത്. ആർഎസ്എസിന് അതിനുള്ള ശക്തിയുണ്ടെന്നും ഭഗവത് വ്യക്തമാക്കി.
Samayam Malayalam mohan bhagwat against the indian army
ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച് മോഹൻ ഭഗവത്


ആർഎസ്എസ് ഒരു സൈനിക സമാന്തര സംഘടനയല്ല മറിച്ച് കുടുംബത്തിൽ അധിഷ്‌ഠിതമായ സംവിധാനമാണ്. എന്നാൽ, രാജ്യത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ആർഎസ്എസ് പ്രവർത്തകർ തയ്യാറാകുമെന്ന് ഭഗവത് വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി യുദ്ധംചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നിലയില്‍ സൈന്യത്തെ രൂപപ്പെടുത്താന്‍ ആര്‍എസ്എസിന് കഴിയുമെന്നും ഭഗവത് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്