ആപ്പ്ജില്ല

ദളിതരുടെ വീട്ടിൽ ഭക്ഷണം കഴിച്ചുള്ള നാടകം നിര്‍ത്തണമെന്ന് മോഹൻ ഭഗവത്

ജാതിവിവേചനം ഇല്ലാതാക്കാൻ സ്വാഭാവികരീതിയിലുള്ള ഇടപെടലിനും പ്രവര്‍ത്തനത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്

Samayam Malayalam 4 May 2018, 1:30 pm
ന്യൂഡൽഹി: ജാതിവിവേചനത്തിനെതിരെയുള്ള പ്രവര്‍ത്തനമെന്ന നിലയിൽ ദളിതരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്ന ബിജെപിയുടെ പദ്ധതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവൻ മോഹൻ ഭഗവത്. ഈ നാടകം അവസാനിപ്പിക്കണമെന്നും ജാതിവിവേചനം ഇല്ലാതാക്കാൻ സ്വാഭാവികരീതിയിലുള്ള ഇടപെടലിനും പ്രവര്‍ത്തനത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മോഹൻ ഭഗവത് പറഞ്ഞു.
Samayam Malayalam Ahmedabad: RSS chief Mohan Bhagwat holds a sword during an event in Ahmedabad on...
RSS chief Mohan Bhagwat holds a sword during an event in Ahmedabad on Tuesday.Photo


മാധ്യമശ്രദ്ധ നേടാനായി താത്കാലികമായി താഴ്ന്ന ജാതിയിൽപ്പെട്ടവരുടെ വീട്ടിൽപോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകമല്ല വേണ്ടതെന്നും മോഹൻ ഭഗവത് പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഭഗവത്.

ദളിതരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് അവരോട് സംസാരിക്കാൻ പ്രധാനമന്ത്രി പ്രവര്‍ത്തകര്‍ക്കും നേതാക്കല്‍ക്കും നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ഈ നാടകം ആരംഭിച്ചത്. നമ്മള്‍ അവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് അവരോട് ഇടപെടുന്നതുപോലെ അവരെ നമ്മുടെ വീട്ടിലേയ്ക്ക് വിളിച്ച് നമ്മളോടൊപ്പം ചേര്‍ക്കണം. അങ്ങനെ മാത്രമേ വിവേചനം ഇല്ലാതാക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്