ആപ്പ്ജില്ല

കൈവശം കരുതാവുന്ന പണത്തിന്‍റെ പരിധി ഒരു കോടിയാക്കാൻ ശുപാര്‍ശ

പരിധി കടന്നാൽ പണം മുഴുവനായി പിടിച്ചെടുത്ത് ഖജനാവിലേയ്ക്ക് കണ്ടുകെട്ടും

Samayam Malayalam 20 Jul 2018, 9:41 am
അഹമ്മദാബാദ്: ജനങ്ങള്‍ക്ക് കൈവശം പണമായി കരുതാവുന്ന തുകയുടെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രസര്‍ക്കാരിന് മുന്നിൽ ശുപാര്‍ശ. കള്ളപ്പണം തടയുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്‍റേതാണ് ശുപാര്‍ശ.
Samayam Malayalam fupee


നേരത്തെ കൈവശം വയ്ക്കാവുന്ന പരമാവധി പണം 20 ലക്ഷം രൂപ എന്ന ശുപാര്‍ശ അന്വേഷണസംഘം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത് തീരെ കുറഞ്ഞ തുകയായതിനാലാണ് ഒരു കോടിയായി ഉയര്‍ത്തിയത്. അതേസമയം, നിശ്ചിതപരിധിയ്ക്ക് മുകളിൽ പണം കണ്ടെത്തിയാൽ തുക പൂര്‍ണമായും ഖജനാവിലേയ്ക്ക് കണ്ടുകെട്ടാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന്‍റെ തലവൻ ജസ്റ്റിസ് (റിട്ട) എം ബി ഷാ പറഞ്ഞു.

പിടിച്ചെടുക്കുന്ന പണത്തിന്‍റെ 40 ശതമാനം ആദായനികുതിയും പിഴയും ഒടുക്കിയാൽ മതിയെന്നാണ് നിലവിലുള്ള നിയമം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്