ആപ്പ്ജില്ല

കാമുകിയോടൊപ്പം കണ്ടതിന് യുവാവിനെ സദാചാരക്കാർ കുത്തിക്കൊന്നു

തുടയിൽ നിന്ന് രക്തം പ്രവഹിക്കുന്നതു കെണ്ട യുവതി എന്തു ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തിയായി. തുടര്‍ന്ന് യുവതി വിളിച്ച് സ്ഥലത്തെത്തിയ ആംബുലൻസിൽ തമിഴ്വണ്ണനെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും വൈകിയിരുന്നു.

Samayam Malayalam 17 Jan 2019, 3:57 pm

ഹൈലൈറ്റ്:

  • തമിഴ്വണ്ണൻ മരിച്ചത് ആശുപത്രിയിലേയ്ക്കുള്ള മാര്‍ഗമദ്ധ്യേ രക്തം വാര്‍ന്ന്
  • കാമുകിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന തരത്തിൽ അക്രമികള്‍ മോശമായി സംസാരിച്ചു
  • അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായി എസ്‍‍പി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam STUDENT_710x400xt
തിരുച്ചിറപ്പള്ളി: കാമുകിയ്ക്കൊപ്പം കണ്ടതിന് സദാചാരക്കാര്‍ മാരകമായി കുത്തി മുറിവേൽപിച്ച യുവാവ് രക്തം വാര്‍ന്നു മരിച്ചു. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് സദാചാരക്കാര്‍ മര്‍ദ്ദിക്കുകയും തുടയിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്ത യുവാവാണ് മരിച്ചത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയ്ക്ക് സമീപം സിരുഗനൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. ആര്‍ കെ രാമകൃഷ്ണൻ എൻജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായ തമിഴ്വണ്ണൻ (21) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നഴ്സിങ് വിദ്യാര്‍ത്ഥിയായ കാമുകിയ്ക്കൊപ്പമിരിക്കുമ്പോഴാണ് തമിഴ്വണ്ണൻ ആക്രമിക്കപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കോളേജിൽ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് തമിഴ്വണ്ണൻ കാമുകിയുമായി എത്തുകയായിരുന്നു. എന്നാൽ ഇരുവരെയും കണ്ട് പിന്നാലെയെത്തിയ നാലംഗ സംഘം ഇവരോട് മോശമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന തരത്തിൽ മോശമായി സംസാരിക്കാൻ ആക്രമിച്ചതോടെ തമിഴ്വണ്ണൻ അക്രമിസംഘവുമായി വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഒരാള്‍ കത്തി ഉപയോഗിച്ച് തമിഴ്വണ്ണന്‍റെ തുടയിൽ കുത്തുകയും എത്രയും വേഗം സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് തിരുച്ചിറപ്പള്ലി എസ് പി സീയുള്‍ ഹഖ് പറഞ്ഞു.

തുടയിൽ നിന്ന് രക്തം പ്രവഹിക്കുന്നതു കെണ്ട യുവതി എന്തു ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തിയായി. തുടര്‍ന്ന് യുവതി വിളിച്ച് സ്ഥലത്തെത്തിയ ആംബുലൻസിൽ തമിഴ്വണ്ണനെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും വൈകിയിരുന്നു. തുടയിലുള്ള മുറിവിൽ നിന്ന് രക്തമൊഴുകി ആശുപത്രിയിലേയ്ക്കുള്ള വഴിയിൽ വെച്ചു തന്നെ തമിഴ്വണ്ണൻ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്