ആപ്പ്ജില്ല

പാവങ്ങളുടെ അമ്മ ഇനി വിശുദ്ധ ഗണത്തിലേക്ക്

വത്തിക്കാന്‍: കത്തോലിക്കാ സഭയുടെ വിശുദ്ധ ഗണത്തിലേക്ക് മദര്‍ തെരേസയും.

TNN 15 Mar 2016, 5:11 pm
വത്തിക്കാന്‍: കത്തോലിക്കാ സഭയുടെ വിശുദ്ധ ഗണത്തിലേക്ക് മദര്‍ തെരേസയും. സെപ്റ്റംബര്‍ നാലിന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തുക. രണ്ട് പേരുടെ ട്യൂമര്‍ ചികിത്സ കൂടാതെ സുഖപ്പെടുത്തിയതാണ് മദർ തെരേസയുടെ അത്ഭുത പ്രവൃത്തിയായി സഭ അംഗീകരിച്ചത്. 2003ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.
Samayam Malayalam mother theresa to the list of saints
പാവങ്ങളുടെ അമ്മ ഇനി വിശുദ്ധ ഗണത്തിലേക്ക്


ഇന്ത്യയില്‍ നിന്ന് വിശുദ്ധ പദവിയിലേക്കെത്തുന്ന നാലാമത്തെയാളാണ് മദർ തെരേസ. അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ എന്നിവരാണ് മുൻപ് വിശുദ്ധപദവിയിലെത്തിയത്. മാസിഡോണിയ സ്വദേശിയായ ആഗ്‌നസ് ബൊജക്‌സ്യൂയാണ് പിന്നീട് മദർ തെരേസ എന്ന പേരിൽ അറിയപ്പെട്ടത്. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സഭ സ്ഥാപിച്ച മദർ തെരേസ കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച് പാവങ്ങളുടെ അമ്മയായി. 1979ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം മദർ തെരേസക്ക് ലഭിച്ചിരുന്നു..

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്