ആപ്പ്ജില്ല

മരുമകളെ രക്ഷിക്കാന്‍ മകനെ കൊലചെയ്ത അമ്മ അറസ്റ്റില്‍

പിറ്റേ ദിവസം മരുമകള്‍ വീട്ടിലെത്തിയതിനു ശേഷമാണ് മകന്‍റെ മൃതദേഹത്തിനു മുന്നില്‍ കരഞ്ഞുകൊണ്ടിരുന്ന അന്‍സാരിയെ കണ്ടത്.

TNN 17 Aug 2017, 12:53 pm
ന്യുഡല്‍ഹി: മകന്‍റെ പീഡനത്തില്‍ നിന്നും മരുമകളെ രക്ഷിക്കാനായി അമ്മ സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്നു. മുംബൈയിലെ മന്‍ഖുര്‍ദ്ദിലാണ് സംഭവം. പ്രതിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍വാരി ഇദ്രിസി (45) ആണ് അറസ്റ്റിലായത്. മയക്കുമരുന്നിനടിമയായ ഇവരുടെ മകന്‍ നദീം ദിവസവും ഭാര്യയെ മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
Samayam Malayalam mumbai woman kills son to save daughter in law from his beatings
മരുമകളെ രക്ഷിക്കാന്‍ മകനെ കൊലചെയ്ത അമ്മ അറസ്റ്റില്‍


ഇയാളുടെ ഉപദ്രവം കാരണം വിവാഹം കഴിഞ്ഞ് അഞ്ചുമാസങ്ങള്‍ക്ക് ശേഷം ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയിരുന്നു. എന്നാല്‍ വീട്ടുകാരുമായുളള ഒത്തു തീര്‍പ്പിനെ തുടര്‍ന്ന് യുവതി വീണ്ടും ഭര്‍തൃവീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. സംഭവ ദിവസം മദ്യലഹരിയിലെത്തിയ നദീം വീണ്ടും യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ മരുമകളടക്കമുളളവരെ അന്‍സാരി അടുത്ത വീട്ടിലേക്കയച്ചു.

ഇതില്‍ ക്ഷുഭിതനായ നദീം അന്‍സാരിയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവര്‍ മകനെ തള്ളിയിട്ട് ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേ ദിവസം മരുമകള്‍ വീട്ടിലെത്തിയതിനു ശേഷമാണ് മകന്‍റെ മൃതദേഹത്തിനു മുന്നില്‍ കരഞ്ഞുകൊണ്ടിരുന്ന അന്‍സാരിയെ കണ്ടത്. മരുമകളെ രക്ഷിക്കാനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

Mumbai woman kills son to save daughter-in-law from his beatings

To save her daughter-in-law from her son’s beatings, a 45-year-old woman allegedly strangled him to death at Mankhurd on Tuesday evening. She was arrested on the following day.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്