ആപ്പ്ജില്ല

മുസഫർനഗർ ട്രെയിൻ അപകടം: ഡ്രൈവറുടെ പിഴവെന്ന് സൂചന

കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ട്രെയിൻ അപകടങ്ങളാണ് യുപിയിൽ ഉണ്ടായത്.

TNN 20 Aug 2017, 11:00 am
ലഖ്‍നൗ: മുസഫർനഗറിൽ 23 പേരുടെ മരണത്തിനിടയാക്കിയ ഉത്‍കല്‍ എക്സപ്രസ് അപകടമുണ്ടായത് ഡ്രൈവറുടെ പിഴവ് മൂലമെന്ന് നിഗമനം. അറ്റകുറ്റ പണികൾ ട്രാക്കിൽ നടക്കുന്നതിനാൽ ഡ്രൈവർ സഡൻ ബ്രേക്കിട്ടതാണ് അപകടമുണ്ടാക്കിയതെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, അട്ടിമറി സാധ്യത തെളിയിക്കുന്ന വിവരങ്ങളൊന്നും ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ല.
Samayam Malayalam musafarnagar train accidentdrivers mistake says report
മുസഫർനഗർ ട്രെയിൻ അപകടം: ഡ്രൈവറുടെ പിഴവെന്ന് സൂചന


ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെയാണ് പുരി-ഹരിദ്വാർ-കലിംഗ ഉത്‌കൽ എക്സ്‌പ്രസ് അപകടത്തിൽപ്പെട്ടത്. 23 പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രെയിൻ പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ട്രെയിൻ അപകടങ്ങളാണ് യുപിയിൽ ഉണ്ടായത്.

Musafarnagar train accident:Driver's mistake, says report

Senior railway staff says that the train accident occured in Musafarnagar yesterday because of the driver's mistake

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്