ആപ്പ്ജില്ല

തൊഴിലാളികൾക്ക് നാട്ടിലെത്താൻ വിമാനടിക്കറ്റ് എടുത്ത് നൽകി ഡൽഹിയിലെ കർഷകൻ

സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിമാനടിക്കറ്റ് എടുത്ത് നൽകി കർഷകൻ

Samayam Malayalam 27 May 2020, 6:58 pm
ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. പലരും കാൽനടയായി നാട്ടിലേക്ക് യാത്ര തിരിക്കുന്നതും വിശപ്പും ദാഹവും സഹിക്കാനാവാതെ മരിക്കുന്നതുമൊക്കെയാണ് വാർത്തകൾ. എന്നാൽ ഡൽഹിയിലെ തിഗിപ്പൂർ ഗ്രാമത്തിൽ നിന്ന് ഇതാ ഒരു നല്ല വാർത്ത. സ്വന്തം തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വിമാന ടിക്കറ്റ് എടുത്ത് നൽകിയിരിക്കുകയാണ് ഒരു കർഷകൻ.
Samayam Malayalam തൊഴിലാളികൾക്ക് വിമാന ടിക്കറ്റ് എടുത്ത് കൊടുത്തു... (പ്രതീകാത്മക ചിത്രം)
തൊഴിലാളികൾക്ക് വിമാന ടിക്കറ്റ് എടുത്ത് കൊടുത്തു... (പ്രതീകാത്മക ചിത്രം)


കൂൺ കർഷകനായ പപ്പൻ സിങാണ് 70000 രൂപ ചെലവാക്കി തൻെറ 10 തൊഴിലാളികൾക്ക് സ്വന്തം നാടായ ബിഹാറിലേക്ക് വിമാന ടിക്കറ്റ് എടുത്ത് നൽകിയത്. ലോക്ക് ഡൗണിൽ ജോലിയൊന്നുമില്ലാതെ ഇക്കഴിഞ്ഞ രണ്ട് മാസം കഴിഞ്ഞപ്പോഴും ഇവരുടെ ഭക്ഷണത്തിനും താമസത്തിനെല്ലാമുള്ള പണം പപ്പൻ സിങ് തന്നെയാണ് നൽകിയത്.

Also Read: കൊവിഡിനെ തോൽപ്പിച്ച് എയ്ഡ്സ് ബാധിതനായ യുവാവ്; രോഗം മാറിയത് 6 ദിവസത്തിനുള്ളിൽ

രണ്ട് വർഷത്തോളമായി ഇവർ പപ്പൻ സിങിന് വേണ്ടി തൊഴിലെടുക്കുന്നവരാണ്. "വിമാനത്തിൽ യാത്ര ചെയ്യുമെന്ന് ഞാൻ എൻെറ ജീവിതത്തിൽ ഇത് വരെ കരുതിരുന്നില്ല. ഈ അനുഭവം എന്തെന്ന് വിവരിക്കാൻ വാക്കുകളില്ല. പക്ഷേ... നാട്ടിലെത്തിയാൽ ഇനി എന്ത് ചെയ്യുമെന്നോർത്ത് വലിയ ആശങ്കയുണ്ട്," തൊഴിലാളികളിൽ ഒരാളായ ലക്കിന്തർ റാം പറഞ്ഞു.

Also Read: കൊവിഡ് ഭേദമായയാൾക്ക് രണ്ടാമതും വരുമോ ? നിർണായക പഠനം പറയുന്നത് ഇതാണ്!

"യാത്രയിൽ അവർക്ക് എന്തെങ്കിലും സംഭവിക്കുകയോ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്താൽ അതെനിക്ക് സഹിക്കാനാവില്ല. അവർ എൻെറ സ്വന്തം ബന്ധുക്കളെ പോലെയാണ്. അത് കൊണ്ടാണ് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിമാന ടിക്കറ്റ് എടുത്ത് നൽകിയത്," പപ്പൻ സിങ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്