ആപ്പ്ജില്ല

മതവികാരം വ്രണപ്പെടുത്തി; സല്‍മാന്‍ ഖാനെതിരെ കേസ്

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ കേസെടുക്കാന്‍ ഉത്തരവ്.

Samayam Malayalam 13 Sept 2018, 8:59 am
ന്യൂഡല്‍ഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ കേസെടുക്കാന്‍ ഉത്തരവ്. സല്‍മാന്‍ ഖാനും മറ്റ് ഏഴ് നടന്മാര്‍ക്കുമെതിരെ കേസെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ബീഹാറിലെ മുസഫര്‍ നഗര്‍ കോടതിയുടേതാണ് നടപടി.
Samayam Malayalam SALMAN KHAN


സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ലവ് രാത്രി എന്ന ചിത്രത്തിനെതിരെയാണ് ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പേരിന് ഹിന്ദുക്കള്‍ ആഘോഷിക്കുന്ന നവരാത്രിയുമായി ബന്ധമുണ്ടെന്നും ഇത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച കോടതി സല്‍മാന്‍ ഖാനും മറ്റ് ഏഴ് നടന്മാര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്