ആപ്പ്ജില്ല

ജനാധിപത്യം സംരക്ഷിക്കാനാണ് എന്‍റെ പോരാട്ടം: ചന്ദ്രബാബു നായ്‍ഡു

ലോകത്തിലെ 191 രാജ്യങ്ങളില്‍ വെറും 18 രാജ്യങ്ങള്‍ മാത്രമാണ് ഇവിഎം ഉപയോഗിക്കുന്നത്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം എളുപ്പമാണ് അതുകൊണ്ടാണ് വികസിത രാജ്യങ്ങള്‍ ഈ യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 14 Apr 2019, 7:21 pm

ഹൈലൈറ്റ്:

  • വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരെ ചന്ദ്രബാബു നായ്‍ഡു
  • ബാലറ്റിലേക്ക് മടങ്ങണം മെഷീനുകളില്‍ കൃത്രിമത്തിന് സാധ്യത
  • ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും നായ്‍ഡു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam New Delhi: Andhra Pradesh Chief Minister Chandrababu Naidu during a press confer...
എന്‍ ചന്ദ്രബാബു നായ്‍ഡു
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് എതിരെയുള്ള പ്രതിഷേധം ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‍റെ ഭാഗമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്‍ഡു. തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനായ ചന്ദ്രബാബു നായ്‍ഡു ഇന്ന് മുഖ്യപ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ലോകത്തിലെ 191 രാജ്യങ്ങളില്‍ വെറും 18 രാജ്യങ്ങള്‍ മാത്രമാണ് ഇവിഎം ഉപയോഗിക്കുന്നത്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം എളുപ്പമാണ് അതുകൊണ്ടാണ് വികസിത രാജ്യങ്ങള്‍ ഈ യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

"ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് സംശയമുണ്ട്. സാധാരണക്കാരായ വോട്ടര്‍മാരുടെ ആത്മവിശ്വാസം സംരക്ഷിക്കാന്‍ പേപ്പര്‍ ട്രെയിലുകളിലേക്ക് മാറണം. ജര്‍മ്മനി, നെതര്‍ലന്‍സ്‍ പോലെയുള്ള രാജ്യങ്ങള്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിച്ച് തിരികെ ബാലറ്റ് തെരഞ്ഞെടുത്തു. അയര്‍ലണ്ടും ബാലറ്റിലേക്ക് മടങ്ങി" ചന്ദ്രബാബു നായ്‍ഡു മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ ആദ്യഘട്ട പോളിങ്ങിന് ശേഷം ചന്ദ്രബാബു നായ്‍ഡു ഡല്‍ഹിയില്‍ നേരിട്ടെത്തി വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതി പറഞ്ഞിരുന്നു.

വ്യാഴാഴ്‍ച്ച നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 30-40 ശതമാനം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്ന് നായ്‍ഡു പരാതിയില്‍ പറഞ്ഞു. ഇവിഎം കേടായ 150 പോളിങ് കേന്ദ്രങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും നായ്‍ഡു ആവശ്യപ്പെട്ടു. പോസിറ്റീവ് ആയ മറുപടി ലഭിച്ചില്ലെങ്കില്‍ ധര്‍ണ നടത്തുമെന്നും നായ്‍ഡു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്