ആപ്പ്ജില്ല

നാഭാ ജയില്‍ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന സായുധ സംഘടനയുടെ നേതാവായ ഹര്‍മീര്‍ സിങ് മിന്‍റു ഉള്‍പ്പടെ 6 പേരെ ഇവര്‍ മോചിപ്പിച്ചു

TNN 28 Nov 2016, 8:35 am
നാഭാ: ജയിൽ അക്രമിച്ച് ഖലിസ്ഥാന്‍ തീവ്രവാദികളെ മോചിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി പർമീന്ദർ സിംഗ് എന്ന ആള്‍ ഉത്തർ പ്രദേശിലെ ഷംലിയില്‍ നിന്നാണ് അറസ്റ്റിലായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ വാഹനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി ഉത്തർ പ്രദേശ് എഡിജിപി ദൽജിത് സിംഗ് പറഞ്ഞു.
Samayam Malayalam nabha jail attack one has been arrested from up
നാഭാ ജയില്‍ ആക്രമണം: ഒരാള്‍ അറസ്റ്റില്‍


പർമീന്ദർ കുറ്റ സമ്മതം നടത്തിയതായും എഡിജിപി പറഞ്ഞു. എസ് എല്‍ ആര്‍ റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖബീർ സിംഗ് ബാദലിന്‍റെ ആരോപണത്തെ തുടർന്ന് സംഭവത്തിന്‍റെ വിശദാംശങ്ങൾ ബി എസ് എഫിന് കൈമാറി. രാവിലെ ഒമ്പതു മണിയോടെയാണ് പൊലീസ് വേഷത്തിലെത്തിയ പത്ത് പേരടങ്ങുന്ന സായുധ സംഘം പഞ്ചാബിലെ പട്ടിയാലക്കടുത്തുള്ള നഭാ ജയില്‍ ആക്രമിച്ചത്.

സായുധ സംഘം പത്ത് റൗണ്ടോളം വെടിയുതിര്‍ത്തിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന സായുധ സംഘടനയുടെ നേതാവായ ഹര്‍മീര്‍ സിങ് മിന്‍റു ഉള്‍പ്പടെ 6 പേരെ ഇവര്‍ മോചിപ്പിച്ചു. പത്തോളം തീവ്ര വാദക്കേസുകളില്‍ പ്രതിയാണ് ഹര്‍മീര്‍ സിങ് മിന്‍റു. ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതില്‍ ഡിയോള്‍, വിക്രം ജിത്ത് സിംഗ് എന്നിവരാണ് രക്ഷപ്പെട്ടത്.

Nabha jail attack: One has been arrested from UP

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്