ആപ്പ്ജില്ല

മോദി ദൈവമെന്ന് സ്ത്രീ; പ്രസംഗത്തിനിടെ വിതുമ്പി പ്രധാനമന്ത്രി

സർക്കാർ പദ്ധതിയിലൂടെയാണ് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ത്രീ മോദിയ്ക്ക് നന്ദിയർപ്പിച്ചത്. ഇതോടെയാണ് മോദി വികാരാധീനനായത്.

Samayam Malayalam 7 Mar 2020, 3:13 pm
Samayam Malayalam modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന (പിഎംബിജെപി) ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ദൈവമാണെന്ന് ഒരു സ്ത്രീ പറഞ്ഞപ്പോഴാണ് മോദി വിതുമ്പിയത്. പിഎംബിജെപി പ്രകാരം ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ത്രീ മോദിയെ പുകഴ്ത്തി സംസാരിച്ചത്.

'ഞാൻ ദൈവത്തെ കണ്ടിട്ടില്ല, പക്ഷേ ഞാൻ നിങ്ങളെ ദൈവമായി കാണുന്നു, ഒരുപാട് ഒരുപാട് നന്ദിയെന്നായിരുന്നു' ഉത്തരാഖണ്ഡ് സ്വദേശിയായ ദീപാ ഷാ പ്രധാനമന്ത്രിയോട് യോഗത്തിൽ പറഞ്ഞത്. സ്ത്രീയുടെ പ്രസംഗം കേട്ട മോദി ഏതാനം നിമിഷത്തേക്ക് വികാരാധീനനാവുകയായിരുന്നു.

Also Read: കൊറോണ കൂടുതൽ സംസ്ഥാനങ്ങളിലേയ്ക്ക്; രാജ്യത്ത് രോഗികളുടെ എണ്ണം 33 ആയി



ശരീരം തളർന്നു കിടക്കുകയായിരുന്ന ഡൊറാഡൂൺ സ്വദേശിയായ ദീപ ജന്‍ ഔഷധി പരിയോജനയിലൂടെയാണ് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നായിരുന്നു പരിപാടിയ്ക്കിടെ പറഞ്ഞത്. തുടർ ചികിത്സയ്ക്ക് ബുദ്ധിമുട്ടിയ തനിക്ക് പദ്ധതിയിലൂടെ വിലകുറച്ച് മരുന്നുകൾ ലഭിച്ചെന്നും അവർ പറഞ്ഞു.

ചടങ്ങിൽ കൊറോണ വൈറസ് ബാധയെക്കുറിച്ച് നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെയും മോദി സംസാരിച്ചു. വൈറസ് ബാധയെക്കുറിച്ച് സംശങ്ങളുള്ളവർ ഡോക്ടറോട് സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് മറ്റുള്ളവരെ കാണുമ്പോൾ കൈ കൊടുക്കുന്നതിനു പകരം നമസ്തേ പറയണമെന്ന കാര്യം മോദി ചടങ്ങിലും ആവർത്തിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്