ആപ്പ്ജില്ല

ജന്മനാടിന്‍റെ സ്നേഹം കൂടുതല്‍ പ്രവര്‍ത്തിക്കാനുളള ഉൗര്‍ജ്ജം തരുന്നു; മോദി

സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തുക എന്നത് സവിശേഷമായ ഒരനുഭവമാണ് ഉണ്ടാക്കുന്നത്

TNN 8 Oct 2017, 2:44 pm
വട്നഗര്‍ (ഗുജറാത്ത്): ജന്മനാട്ടിലെ ജനങ്ങളുടെ സ്നേഹം കൂടുതല്‍ പ്രവര്‍ത്തിക്കാനുളള ഉൗര്‍ജ്ജം തരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന്‍റെ ഭാഗമായി ജന്മദേശമായ വട്നഗറിലെത്തിയതായിരുന്നു അദ്ദേഹം. ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവ് സന്തോഷം തരുന്നതാണെന്നും മോദി പറഞ്ഞു.
Samayam Malayalam narendra modi in gujarat vadnagar gives me the energy to work harder
ജന്മനാടിന്‍റെ സ്നേഹം കൂടുതല്‍ പ്രവര്‍ത്തിക്കാനുളള ഉൗര്‍ജ്ജം തരുന്നു; മോദി


സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തുക എന്നത് സവിശേഷമായ ഒരനുഭവമാണ് ഉണ്ടാക്കുന്നത്. ഇന്നു കാണുന്ന എന്നെ രൂപപ്പെടുത്തിയത് ഈ മണ്ണാണ്. മൂല്യങ്ങള്‍ എന്താണെന്ന് എന്നെ പഠിപ്പിച്ചത് ഇൗ നാടാണ്. ഇൗ നാട്ടില്‍ നിന്നും നിങ്ങളുടെ ആശീര്‍വാദവും കൊണ്ടാവും ഞാന്‍ തിരിച്ചു പോവുകയെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി ആയതിനു ശേഷം മൂന്നു തവണ മോദി ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നെങ്കിലും ജന്മദേശമായ വട്നഗര്‍ സന്ദര്‍ശിക്കുന്നത് ആദ്യമായാണ്.

Narendra Modi in Gujarat: Vadnagar gives me the energy to work harder

Prime Minister Narendra Modi, speaking at a public rally in Vadnagar, said the support of the people in his hometown has given him the strength and a new energy. He said that whatever he is today, is because of what he learnt in his formative years at Vadnagar.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്