ആപ്പ്ജില്ല

കണ്ണൂരിലെ പശുക്കൊലയെ മധ്യപ്രദേശിൽ രാഷ്ട്രീയ ആയുധമാക്കി മോദി

പശുവുമായി ബന്ധപ്പെട്ട പദ്ധതികൾ കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് മോദിയുടെ പ്രതികരണം.

Samayam Malayalam 18 Nov 2018, 7:11 pm
കേരളവും ബീഫും മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കശാപ്പ് നിരോധനത്തിന് പിന്നാലെ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പശുവിനെ അറുത്ത് പ്രതിഷേധിച്ചതാണ് മോദി പ്രചാരണായുധമായി ഉപയോഗിക്കുന്നത്.
Samayam Malayalam narendra modi use kerala and beef as political tool in madya pradesh election
കണ്ണൂരിലെ പശുക്കൊലയെ മധ്യപ്രദേശിൽ രാഷ്ട്രീയ ആയുധമാക്കി മോദി


ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്. ഇതാണ് മോദിയെ ചൊടിപ്പിച്ചിരിക്കുന്നത്. 'മധ്യപ്രദേശിൽ കോൺഗ്രസ് പശു സ്നേഹം കാണിക്കുകയാണ്. അവരുടെ പത്രികയിൽ പശുക്കൾക്കുവേണ്ടി വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതേ കോൺഗ്രസ് തന്നെയല്ലേ കേരളത്തിൽ പശുവിനെ കഴുത്തറുത്ത് കൊന്നതും ബീഫിനെ തിന്നുന്നതും.'- മോദി ചോദിച്ചു.

ജനങ്ങളെ പറ്റിക്കുന്നത് കോൺഗ്രസ് തുടരുകയാണെന്നും അത് കോൺഗ്രസിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണെന്നും മോദി പറഞ്ഞു.

രാജ്യത്ത് കശാപ്പ് നിരോധന നിയമം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ മാടിനെ അറുത്ത് പ്രതിഷേധിച്ചത്. മാടിനെ അറുത്ത ശേഷം നാട്ടുകാർക്ക് ഇറച്ചി സൌജന്യമായി വിതരണം ചെയ്തു. ഇത് രാജ്യവ്യാപകമായി പ്രചരിക്കുകയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസ് കേരള ഘടകത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവർ സസ്പെൻഷനിലാകുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്