ആപ്പ്ജില്ല

നരോദ പാട്യ കൂട്ടക്കൊല: മായാ കോട്നാനിയെ വെറുതെ വിട്ടു

സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്

Samayam Malayalam 20 Apr 2018, 12:46 pm
ന്യൂഡൽഹി: ഗുജറാത്ത് കലാപകാലത്തെ നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന മായാ കോട്നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടു. സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് കോടതി കോട്നാനിയെ വെറുതെ വിട്ടത്. കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ വിചാരണക്കോടതി കേസിൽ 29 പ്രതികളെ ശിക്ഷിച്ചിരുന്നു.
Samayam Malayalam gujarat-govt-to21998-1524203752


നരേന്ദ്ര മോദി മന്ത്രിസഭയിൽ വനിത - ശിശുക്ഷേമമന്ത്രിയായിരുന്നു മായാ കോട്നാനി. 95 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ഉള്‍പ്പെട്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് കോട്നാനി. കേസിൽ 28 വര്‍ഷത്തെ കഠിന തടവിനായിരുന്നു വിചാരണ കോടതി വിധിച്ചത്.

അതേസമയം, കേസിൽ പ്രതിയായ ബജ്‍‍രംഗ്‍‍ദള്‍ നേതാവ് ബാബു ബജരംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്