ആപ്പ്ജില്ല

ഹൈവൈ ഹൈടെക്ക് ആകുന്നു; 2025നുള്ളിൽ 10,000 കിലോമീറ്റർ ദൂരം ഡിജിറ്റൽ ഹൈവേ ആക്കുമെന്ന് ഹൈവേ അതോറിറ്റി

രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് അടക്കം ഇന്റർനെറ്റ് സൗകര്യം എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ദേശീയപാത അതോറിറ്റി വിലയിരുത്തുന്നത്. 2025ഓടെ ഇന്ത്യയിലെ 10,000 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. പദ്ധതിയേക്കുറിച്ച് വിശദമായി അറിയാം.

Authored byഗോകുൽ മുരളി | Samayam Malayalam 21 Apr 2023, 10:39 am

ഹൈലൈറ്റ്:

  • രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് അടക്കം ഇന്റർനെറ്റ് സൗകര്യം എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ദേശീയപാത അതോറിറ്റി വിലയിരുത്തുന്നത്.
  • 2025ഓടെ ഇന്ത്യയിലെ 10,000 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.
  • പദ്ധതിയേക്കുറിച്ച് വിശദമായി അറിയാം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Nhai
എക്സ്പ്രസ് ഹൈവേ
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകൾ ഡിജിറ്റൽ ഹൈവേയാക്കുവാൻ തയ്യാറെടുത്ത് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ. 2024 - 25 സാമ്പത്തിക വർഷത്തോടെ രാജ്യത്തുടനീളമുള്ള 10,000 കിലോമീറ്റർ ദേശീയപാത ഒപ്റ്റിക് ഫൈബർ കേബിൾ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. എൻഎച്ച്എഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
Also Read : ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് അഞ്ചു സൈനികർ; ആദ്യം കരുതിയത് ട്രക്കിന് തീപിടിച്ചതെന്ന്, പിന്നിൽ ലഷ്കർ ഇ തൊയ്ബ?

ഡിജിറ്റൽ ഹൈവേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായി എൻഎച്ച്എഐയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ നാഷണൽ ഹൈവേസ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡ് ദേശീയ പാതകളിൽ സംയോജിത യൂട്ടിലിറ്റി കോറിഡോറുകൾ വികസിപ്പിക്കും. 2025ഓടെ രാജ്യത്തെ 10,000 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുകയാണ് എന്നാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.

ഗ്ലാസ് ഉപയോഗിച്ചോ പ്ലാസ്റ്റിക് ഉപയോഗിച്ചോ നിർമിച്ചിരിക്കുന്ന വളരെ ഘനം കുറഞ്ഞ ട്യൂബുകൾക്ക് സമാനമാണ് ഫൈബർ ഒപ്റ്റിക് കേബിൾസ്. വൈദ്യതിക്ക് പകരമായി വേഗതത്തിൽ വിവരങ്ങൾ കൈമാറുന്നതിന് വെളിച്ചമാണ് ഉപയോഗിക്കുന്നത്.

ഈ പദ്ധതിയിലൂടെ രാജ്യത്തെ ഉൾപ്രദേശങ്ങളിലടക്കം അതിവേഗ ഇൻ്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുകയും വരാനിരിക്കുന്ന 5ജി, 6ജി സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്നും കേന്ദ്ര സർക്കാർ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.

വാർത്താക്കുറിപ്പിൽ പറയുന്നത് പ്രകാരം ഡൽഹി മുംബൈ എക്സ്പ്രസ് വേയിലെ 1,367 കിലോമീറ്റർ ദൂരവും ഹൈദരാബാദ് ബെംഗളൂരു ഇടനാഴിയിലുള്ള 512 കിലോമീറ്റർ ദൂരവുമാണ് പൈലറ്റ് റൂട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്ത ഡൽഹി ദൗസ ലാൽസോട്ട് ഭാഗത്തെ 246 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന മൂന്ന് മീറ്റർ സമർപ്പിത യൂട്ടിലിറ്റി കോറിഡോർ അവതരിപ്പിക്കും. ഇത് 5ജി നെറ്റ്‌വർക്കിന്റെ നട്ടെല്ലായി പ്രവർത്തിക്കും.

ദേശീയപാതകളിൽ ഒഎഫ്സി ഒരു കൊല്ലത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്നും ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഒഎഫ്സി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും വാർത്താക്കുറിപ്പിൽ പറയുന്നു.

Also Read : പ്രധാനമന്ത്രിക്ക് മൂന്നാം ക്ലാസുകാരിയുടെ വീഡിയോ സന്ദേശം ഫലം കണ്ടു; സ്കൂളിൻ്റെ മുഖം മാറുന്നു

ടെലിക്കോം അല്ലെങ്കിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്കായി പ്ലഗ് ആൻഡ് പ്ലേയോ ഫൈബർ ഓൺ ഡിമാൻഡ് മോഡൽ ഒഎഫ്സി നെറ്റ്‌വർക്ക് അനുവദിക്കും. ടെലിക്കോം വകുപ്പുമായു ട്രായിയുമായു ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നും വാർത്താക്കുറിപ്പിൽ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

Read Latest National News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ മുരളി
​ഗോകുൽ മുരളി, സമയം മലയാളത്തിലെ വാർത്താ വിഭാ​ഗം മാധ്യമപ്രവർത്തകൻ. കൊമേഴ്സിൽ ബിരുദം നേടിയതിന് ശേഷം കോട്ടയം പ്രസ് ക്ലബിലെ സ്കൂൾ ഓഫ് ജേർണലിസം ആന്റ് വിഷ്വൽ കമ്യൂണിക്കേഷൻസിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ നേടി. എട്ട് വർഷമായി ദൃശ്യ-പത്ര-ഓൺലൈൻ മാധ്യമരം​ഗങ്ങളിലായി ജോലി ചെയ്ത് വരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്