ആപ്പ്ജില്ല

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് 50% ഫീസ് നിയന്ത്രണം

വ്യാജ ഡോക്ടര്‍മാര്‍ക്ക് 1 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും

Samayam Malayalam 28 Mar 2018, 10:13 pm
എറെ വിവാദമായ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ഭേദഗതി പ്രകാരം യുനാനി, ഹോമിയോ ഇതര കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതി ചികിത്സ നടത്താനാകില്ല. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് 50% ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാജ ഡോക്ടര്‍മാര്‍ക്ക് 1 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌എസ്‌എ, ആര്‍എംഎസ്‌എ, ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ എന്നിവ ചേര്‍ത്ത് ഒറ്റ സ്‌കൂള്‍ പദ്ധതിയാക്കാനും തീരുമാനിച്ചു.
Samayam Malayalam images.


കേന്ദ്ര മന്ത്രിസഭയാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.മെഡിക്കല്‍ ഗവേഷണ രംഗത്തെ തകര്‍ക്കുന്നതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി ശക്തമയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി വരുത്താന്‍ കേന്ദ്രം തയ്യാറായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്