ആപ്പ്ജില്ല

ഓൺലൈൻ ഔഷധവ്യാപാരം: 28ന് അഖിലേന്ത്യ പണിമുടക്ക്

ഔഷധങ്ങളുടെ ഓൺലൈൻ വ്യാപാരം ഫാർമസിസ്റ്റുകളെ ദോഷമായി ബാധിക്കുമെന്ന് സംഘടന വ്യക്തമാക്കി

Samayam Malayalam 25 Sept 2018, 6:39 pm
കോഴിക്കോട്: ഔഷധ വ്യാപാര മേഖലയിൽ ഓൺലൈൻ വിൽപനക്ക് അനുമതി നൽകുന്ന കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 28 ന് അഖിലേന്ത്യ തലത്തിൽ ഔഷധ വ്യാപാരികൾ പണിമുടക്കും. വാൾമാർട്ടും ഫ്ലിപ്‍കാർട്ടും ഓൺലൈൻ ഔഷധ മേഖലയിലേക്ക് കടന്നു വരുന്നതിനെ സ്വാഗതം ചെയ്യുന്നതാണ് വിജ്ഞാപനം. ഓൺലൈൻ വ്യാപാരം രാജ്യമെമ്പാടുമുള്ള 8.5 ലക്ഷം ഔഷധ വ്യാപാരികളെ ദോഷമായി ബാധിക്കും. കാരുണ്യ ഒഴികെയുള്ള മെഡിക്കൽ സ്റ്റോറുകൾ പണിമുടക്കിൽ അടച്ചിടും.
Samayam Malayalam medicines


ലഹരിയുണ്ടാക്കുന്ന ഗുളികകൾ അടക്കമുള്ളവ യുവാക്കളുടെ കൈകളിൽ ഓൺലൈൻ വ്യാപാരത്തിലൂടെ വേഗമെത്തുമെന്ന് അഖിലേന്ത്യ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്(എ.ഐ.ഒ.സി.ഡി) വ്യക്തമാക്കി. എ.ഐ.ഒ.സി.ഡി ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ചും കഴിക്കേണ്ട രീതിയെ കുറിച്ചും രോഗികളെ ധരിപ്പിക്കാൻ ഫാർമസിസ്റ്റുകളുടെ സേവനം അനിവാര്യമാണ്. ഫാർമസിസ്റ്റുകളുടെ സേവനത്തെ ഓൺലൈൻ ഔഷധവ്യാപാരം തകർക്കുമെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. ഓൺലൈൻ വ്യാപാരം വ്യാജ മരുന്നുകളുടെ വിപണനം കൂട്ടുമെന്നും സംഘടന വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്