മീററ്റ്: നടൻ നസറുദ്ദീൻ ഷാക്ക് പാകിസ്ഥാനിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് നൽകി നവനിർമാൺ സേന. ബുലന്ദ്ഷഹർ കൊലപാതകത്തിൽ ഷാ നടത്തിയ പരാമർശമാണ് നവനിർമാൺ സേനയെ ചൊടിപ്പിച്ചത്. നസറുദ്ദീൻ ഷാക്ക് മാത്രമല്ല ഇന്ത്യയിൽ ജീവിക്കാൻ ഭയമുള്ള ആർക്കും തങ്ങൾ പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് നൽകുമെന്ന് സേന വക്താക്കൾ വ്യക്തമാക്കി. ബുലന്ദ്ഷഹറിൽ ആൾക്കൂട്ടക്കൊലപാതകത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നസറുദ്ദീൻ ഷായുടെ പരാമർശം. പോലീസ് ഉദ്യോഗസ്ഥന്റെ ജീവനേക്കാൾ വിലപ്പെട്ടതാണോ പശുവിന്റെ ജീവൻ എന്ന ഷായുടെ ചോദ്യമാണ് പ്രകോപനമുണ്ടാക്കിയത്.
നസറുദ്ദീൻ ഷാക്ക് വിമാന ടിക്കറ്റ് ബുക് ചെയ്തുവെന്ന് നവനിർമാൺ സേന തലവൻ അമിത് ജാനിയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതിനിടെ, സംഘപരിവാറിന്റെ എതിർപ്പിനെ തുടർന്ന് നസറുദ്ദീൻ ഷാ പങ്കെടുക്കാനിരുന്ന രാജസ്ഥാനിലെ സാഹിത്യോത്സവം റദ്ദാക്കി. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് പരിപാടി മാറ്റിവെക്കുന്നതായി സംഘാടകർ അറിയിച്ചു.