ആപ്പ്ജില്ല

വളർത്ത് നായകൾക്ക് എസി മുറി; 34,465 യൂണിറ്റ് വൈദ്യുതി മോഷ്‌ടിച്ചയാൾക്ക് 7 ലക്ഷം രൂപ പിഴ

വീട്ടിലെ മൂന്ന് നായ്‌ക്കളുടെ സുഖവാസത്തിനായി എസി മുറികൾ ഒരുക്കുന്നതിനാണ് അമീർ 34,465 യൂണിറ്റ് വൈദ്യുതി മോഷ്‌ടിച്ചത്. നായ്‌ക്കൾക്ക് ചൂട് കാലാവസ്ഥ താങ്ങാൻ കഴിയാത്തതിനാലാണ് മോഷണം നടത്തിയതെന്ന് അമീർ.

Samayam Malayalam 7 Mar 2020, 9:31 pm
മുംബൈ: വൈദ്യുതി മോഷ്‌ടിച്ച് വീട്ടിലെ നായ്‌ക്കൾക്ക് എസി മുറികൾ ഒരുക്കിയ വ്യക്തിക്ക് പിഴ. നവി മുംബൈ സ്വദേശിയായ ആമീർ എന്നയാൾക്കാണ് 7 ലക്ഷം രൂപ പിഴ ഏർപ്പെടുത്തിയത്. ഇയാൾക്കെതിരെ കേസ് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പിഴ ഏർപ്പെടുത്തുക മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.
Samayam Malayalam New Project (19)
വൈദ്യുതി മോഷ്‌ടിച്ചയാൾ പിടിയിൽ


Also Read: ലഡാക്ക് സ്വദേശികൾക്കും തമിഴ്‌നാട്ടുകാരനും കോവിഡ്–19; ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവർ 34 ആയി

വീട്ടിലെ മൂന്ന് നായ്‌ക്കളുടെ സുഖവാസത്തിനായി എസി മുറികൾ ഒരുക്കിയതിലൂടെ 34,465 യൂണിറ്റ് വൈദ്യുതി അമീർ മോഷ്‌ടിച്ചുവെന്നാണ് അധികൃതർ ആരോപിക്കുന്നത്. ഇതുവഴി 6.98 ലക്ഷം രൂപയുടെ വൈദ്യതിയാണ് മോഷ്‌ടിക്കപ്പെട്ടതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വൈദ്യതി മോഷ്‌ടിച്ചെന്ന് അമീർ സമ്മതിച്ചു.


മൂന്ന് നായ്‌ക്കളാണ് ഉള്ളത്. ഇതിൽ ഗോൾഡൻ റിട്രീവർ എന്ന നായ്‌ക്കുട്ടിക്ക് നാട്ടിലെ ചൂട് താങ്ങാൻ കഴിയില്ല. ഇതിനാൽ എസി മുറി തയ്യാറാക്കേണ്ടി വന്നു. ഇതേത്തുടർന്നാണ് വൈദ്യുതി മോഷ്‌ടിച്ചതെന്നും അമീർ വ്യക്തമാക്കിയതായി അധികൃതർ പറഞ്ഞു.

Also Read: ദേവനന്ദയുടെ ദുരൂഹമരണം; ഫോറൻസിക് തെളിവുകൾ ഇങ്ങനെ - വീണ്ടും മൊഴിയെടുക്കും?!

അമീർ എങ്ങനെയാണ് വൈദ്യുതി മോഷ്‌ടിച്ചതെന്ന് വ്യക്തമായിട്ടില്ല. താമസസ്ഥലത്തിനോട് ചേർന്നുള്ള ക്യാബിനിൽ നിന്നും ഇയാൾക്ക് രഹസ്യമായി നേരിട്ട് കണക്ഷൻ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ കണക്ഷൻ നിയമപരമായിട്ടുള്ളതല്ലെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനിയറിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്