ആപ്പ്ജില്ല

'കമലേഷ് തിവാരിക്ക് ശേഷം നിങ്ങൾ കൊല്ലപ്പെടും'; നവനിർമാൺ സേന നേതാവിന് ഭീഷണിക്കത്ത് നൽകി യുവതി

കമലേഷ് തിവാരിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്രമികൾ കൊലപ്പെടുത്തിയത്. തിവാരിയുടെ വീടിന് സമീപത്തെ ഓഫീസിൽ വെച്ചാണ് ആക്രമണം നടന്നത്. തിവാരിയുടെ കുടുംബം ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു.

Samayam Malayalam 21 Oct 2019, 2:51 pm
നോയിഡ: ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കമലേഷ് തിവാരി കൊല്ലപ്പെട്ടതിന് പിന്നാലെ നവനിർമാൺ സേന നേതാവിന് വധഭീഷണി. അമിത് ജാനിക്കാണ് ഒരു സ്ത്രീ മുഖേന ഭീഷണിക്കത്ത് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴചയാണ് കമലേഷ് തിവാരി ക്രൂരമായി കൊല്ലപ്പെട്ടത്.
Samayam Malayalam death threat


കമലേഷ് തിവാരിയുടെ കഴുത്തറുത്ത നിലയിലായിരുന്നു. തിവാരിയെ കത്തിയുപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും നിരവധി തവണ വെടിയുതിർക്കുകയും ചെയ്തിരുന്നു. കുത്തിയും വെടിവെച്ചുമാണ് തിവാരിയെ കൊലപ്പെടുത്തിയത്.

ഞായറാഴ്ച ഒരു സ്ത്രീയാണ് സീല് ചെയ്ത എഴുത്ത് അമിത് ജാനിയുടെ വീടിന് പുറത്ത് നിന്ന കാവൽക്കാരന്റെ പക്കൽ കൊടുത്തത്.

Also Read: മകനെ കൊന്നത് ബിജെപി നേതാവ് ശിവകുമാർ ഗുപ്‌ത; ഗുരുതര ആരോപണവുമായി കമലേഷ് തിവാരിയുടെ അമ്മ

"കമലേഷ് തിവാരിക്ക് ശേഷം, നോയിഡയിൽ അടുത്തത് നിങ്ങൾ" എന്നായിരുന്നു ഭീഷണിക്കത്തിൽ എഴുതിയിരുന്നത്.

അമിത് ജാനി ഉടൻ തന്നെ കത്ത് പൊലീസിന് കൈമാറി. നോയിഡ സെക്ടർ 20 പോലീസ് സ്റ്റേഷനിൽ ഭീഷണിക്കത്ത് ലഭിച്ചെന്ന അമിത് ജാനിയുടെ പരാതിയെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്തു. കത്തിൽ അഡ്രസ് ഉണ്ടയിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അതെ സമയം, കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി തന്നെയാണെന്ന് അമ്മ കുസും തിവാരി ആവർത്തിച്ച് ആരോപിച്ചു.

"നൂറോളം കേസുകളിൽ പ്രതിയായ ബിജെപി നേതാവ് ശിവകുമാർ ഗുപ്തയാണ് കമലേഷ് തിവാരിയെ വധിച്ചത്. ശിവകുമാറും കമലേഷും തമ്മിൽ ക്ഷേത്രം നിർമിക്കുന്നത് സംബന്ധിച്ച് ചിലതർക്കങ്ങൾ നിലനിന്നിരുന്നു."- കുസും തിവാരി ‍ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് എത്തിയവരാണ് തിവാരിയെ കൊലപ്പെടുത്തിരുത്തിയത്. കൊലപാതകത്തിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു.

Also Read: 'ആരെയും വിശ്വസിക്കരുത്'; സർക്കാരിന്റെ സുരക്ഷ ഉണ്ടായിട്ടും പിതാവ് കൊല്ലപ്പെട്ടു; വെടിയേറ്റ ഹിന്ദുനേതാവിന്റെ മകൻ

ഗുജറാത്തിൽ നിന്നും ഉത്തർപ്രദേശിലെ ബിജ്‌നോർറിൽ നിന്നുമാണ് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഖുർഷിദബാഗിലുള്ള വീടിന് സമീപത്തുള്ള ഓഫീസിനുള്ളിൽ വെച്ചാണ് തിവാരി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ബിജെപി നേതാക്കൾ തന്നെയാണ് തിവാരിയുടെ കൊലക്ക് പിന്നിലെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്