ആപ്പ്ജില്ല

Abhilash Tomy: അഭിലാഷ് ടോമിയുടെ ആരോഗ്യം തൃപ്തികരമെന്ന് നാവിക സേന

അഭിലാഷ് ടോമിയുടെ ചികിത്സ ആംസ്റ്റർഡാം ദ്വീപിൽ ആരംഭിച്ചു

Samayam Malayalam 26 Sept 2018, 12:34 pm
സിഡ്‌നി: ഗോൾഡൻ ഗ്ലോബ് മത്സര പായ്‌വഞ്ചിയോട്ടത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയുടെ ചികിത്സ തുടങ്ങി. ആംസ്റ്റർഡാം ദ്വീപിലാണ് അഭിലാഷിനെ ചികിത്സക്കായി എത്തിച്ചിരിക്കുന്നത്. ഫ്രഞ്ച് ഡോക്ടറാണ് അഭിലാഷിനെ ചികിത്സിക്കുന്നത്.
Samayam Malayalam abhilash tomy.


അഭിലാഷ് ടോമിയുടെ ആരോഗ്യസ്ഥിതി മോശമല്ലെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. ആഹാരം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അഭിലാഷിനെ വിദഗ്‌ധ ചികിത്സക്കായി മൗറീഷ്യസിലേക്ക് മാറ്റുമെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇന്ത്യൻ കപ്പലായ ഐഎൻഎസ് സത്പുരയിൽ അഭിലാഷിനെ മൗറീഷ്യസിലെത്തിക്കും.

ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് അഭിലാഷിന്റെ പായ്‌വഞ്ചിയായ തുരിയയുടെ തൂൺ ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മുതുകിന് സാരമായി പരിക്കേറ്റ അഭിലാഷിന് ചലിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഫ്രഞ്ച് കപ്പലായ ഒസിരിസാണ് തിങ്കളാഴ്‌ച അഭിലാഷിനെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചത്. ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് 3200 കിലോമീറ്റർ അകലെ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ അഭിലാഷ് സഞ്ചരിച്ച പായ്‌വഞ്ചി അപകടത്തിൽപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്