ആപ്പ്ജില്ല

മുൻ എൻസിപി നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു

റഫേൽ ഇടപാടിൽ ശരത് പവർ പ്രധാനമന്ത്രിക്ക് അനുകൂലമായി സ്വീകരിച്ച നിലപാടിൽ താരിഖ് അൻവറിന് അതൃപ്തിയുണ്ടായിരുന്നു

Samayam Malayalam 27 Oct 2018, 3:31 pm
ന്യൂഡൽഹി: എൻസിപി സ്ഥാപകാംഗങ്ങളിൽ ഒരാളായ താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു. റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയെ എൻസിപി നേതാവ് ശരത് പവാർ പിന്തുണച്ചുവെന്ന് ആരോപിച്ച് താരിഖ് അൻവർ പാർട്ടി വിട്ടിരുന്നു.
Samayam Malayalam tariq anwar congress


ശരത് പവാർ,താരിഖ് അൻവർ, പി.എ.സാങ്‍മ എന്നിവർ ചേർന്നാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകരിച്ചത്. കഴിഞ്ഞ മാസം തന്നെ താരിഖ് അൻവറിനെ മാതൃ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു. റഫേൽ ഇടപാടിൽ പ്രധാനമന്ത്രിക്ക് പങ്കില്ലെന്ന ശരത് പവാറിന്റെ നിലപാടാണ് താരിഖ് അൻവറിനെ ചൊടിപ്പിച്ചത്.

ബിഹാർ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായി താരിഖ് അൻവർ പ്രവർത്തിച്ചിട്ടുണ്ട്. താരിഖ് അൻവർ കത്തിഹാറിൽ നിന്ന് കോൺഗ്രസ് എംപിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്