ആപ്പ്ജില്ല

ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി; രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ​ഗോത്രവർ​ഗ വനിത

ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപതി. മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു.

Lipi 21 Jun 2022, 9:50 pm
ന്യൂഡൽഹി: ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർതഥി. രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത. ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപതി. മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
Samayam Malayalam draupati murmu


2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. ഝാർഖണ്ഡ് സംസ്ഥാനത്തെ പ്രഥമ വനിതാ ഗവർണ്ണറാണ് ദ്രൗപദി. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ എൻഡിഎ നേതൃത്വം തെരഞ്ഞെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്