ആപ്പ്ജില്ല

ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണം; ഇന്ന് നിര്‍ണ്ണായക എൻ‍ഡിഎ യോഗം

243 അംഗ ബിഹാർ നിയമസഭയിൽ എൻഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് സീറ്റുകള്‍ വീതമാണുള്ളത്.

Samayam Malayalam 15 Nov 2020, 12:31 pm
പാറ്റ്ന: എന്‍ഡിഎ വിജയത്തിന് പിന്നാലെ എൻഡിഎ നിര്‍ണ്ണായക യോഗം ഇന്ന് ബിഹാറിൽ ചേരും. യോഗത്തിൽ നിതീഷ് കുമാറിനെ ബിഹാറിലെ സഖ്യത്തിന്റെ നേതാവായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കാബിനറ്റ് ബെർത്ത് അനുവദിക്കുന്നത് പോലുള്ള മറ്റ് തീരുമാനങ്ങളും യോഗത്തിൽ തീരുമാനിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
Samayam Malayalam Nitish Kumar
നിതീഷ് കുമാർ


Also Read : 24 മണിക്കൂറിനിടെ 41,100 കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതർ 88.14 ലക്ഷം

തുടര്‍ന്ന് സത്യപ്രതിജ്ഞാ തീയതി യോഗത്തിൽ പ്രഖ്യാപിക്കും. തുര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അവകാശവാദം നിതീഷ് ഉന്നയിക്കും. വെള്ളിയാഴ്ച നിതീഷ് കുമാറിന്റെ വീട്ടിൽ എൻഡിഎ നേതാക്കള്‍ അനൗപചാരിക യോഗം ചേര്‍ന്നിരുന്നു.

ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന യോഗത്തിൽ നിരവധി എൻ‌ഡി‌എ നേതാക്കൾ പങ്കെടുക്കും. നിർണായക യോഗത്തിൽ രാജ്‌നാഥ് സിംഗ്, ബിജെപി ബിഹാർ ചുമതലയുള്ള ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും പങ്കെടുത്തേക്കാമെന്നാണ് റിപ്പോർട്ട്.

പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ് ഈ ഔപചാരികതകൾ പൂർത്തീകരിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ ശുപാർശകൾ ഗവർണർക്ക് കൈമാറും. അംഗീകാരത്തിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കുന്നതിലേക്ക് നയിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു.

Also Read : 'രാഹുൽ ഏറെ മാറി' ഒബാമയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ്

74 സീറ്റുകളുള്ള ബിഹാറിലെ ഭരണ സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി ഉയർന്നുവന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ഉന്നത നേതൃത്വം നിതീഷ് കുമാറിനെ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയായി അംഗീകരിക്കുകയായിരുന്നു. ജെഡിയുവിന് ഗണ്യമായ വോട്ടിന്റെ വിഹിതം നഷ്ടപ്പെട്ടു ബിഹാർ തെരഞ്ഞെടുപ്പിൽ 43 സീറ്റുകൾ നേടാനാണ് സാധിച്ചത്.

243 അംഗ നിയമസഭയിൽ എൻഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് സീറ്റുകള്‍ വീതമാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്