ആപ്പ്ജില്ല

വിദേശ സര്‍വ്വകലാശാല മെഡിക്കല്‍ ബിരുദത്തിനും നീറ്റ് നിര്‍ബന്ധം

നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ചു വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയവരെ ഈ നിർദേശത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

TNN 23 Feb 2018, 10:30 am
ന്യൂഡൽഹി: വിദേശ സർവകലാശാലകളിൽനിന്നു മെഡിക്കൽ ബിരുദം നേടാൻ ശ്രമിക്കുന്നവർക്കും നീറ്റ് യോഗ്യത നിർബന്ധമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു പ്രകാരം വിദേശ സർവകലാശാലകളിൽ നിന്ന് എംബിബിഎസ് പഠനത്തിനൊരുങ്ങുന്ന ഇന്ത്യൻ പൗരൻമാരും / ഒസിഐ (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) കാർഡുള്ള വിദ്യാർഥികളും നീറ്റ് പരീക്ഷയിൽ യോഗ്യത യോഗ്യത നേടണം.
Samayam Malayalam neet made must for candidates aiming to obtain medical qualifications from abroad on or after may
വിദേശ സര്‍വ്വകലാശാല മെഡിക്കല്‍ ബിരുദത്തിനും നീറ്റ് നിര്‍ബന്ധം


ഇൗ നിര്‍ദേശം മേയ് മുതൽ നിർബന്ധമാക്കും. നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ചു വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയവരെ ഈ നിർദേശത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇവർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽനിന്ന് യോഗ്യതാ സർട്ടിഫിക്കറ്റ് നേടിയവരായതുകൊണ്ടാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്