ആപ്പ്ജില്ല

ഇനി കശ്മീരിലും ലഡാഖിലും ആർക്കും ഭൂമി വാങ്ങാം; വിജ്ഞാപനം പുറത്തിറക്കി സർക്കാർ

ജമ്മു കശ്മീരിൻ്റെ പ്രത്യേക അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുനീക്കി ഒരു വര്‍ഷത്തിനു ശേഷമാണ് വിജ്ഞാപന പുറത്തിറങ്ങുന്നത്.

Samayam Malayalam 27 Oct 2020, 4:31 pm
ശ്രീനഗര്‍: ജമ്മു കശ്മീരിലും ലഡാഖിലും എല്ലാ ഇന്ത്യൻ പൗരന്മാര്‍ക്കും ഭൂമി വാങ്ങി സ്വന്തം പേരിൽ രജിസ്റ്റര്‍ ചെയ്യാൻ അനുവദിക്കുന്ന പുതിയ നിയമത്തിൻ്റെ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി നീക്കി ഒരു വര്‍ഷത്തിനു ശേഷമാണ് പുതിയ നിയമത്തിൻ്റെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നത്.
Samayam Malayalam jammu-and-kashmir-bccl
പ്രതീകാത്മക ചിത്രം


ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശ പുനഃസംഘടനാ (കേന്ദ്രനിയമങ്ങള്‍ സ്വീകരിക്കൽ) മൂന്നാം ഓര്‍ഡര്‍ 2020 എന്നാണ് പുതിയ വിജ്ഞാപനത്തിൻ്റെ പേര്. പുതിയ വിജ്ഞാപനം പുറത്തിറങ്ങി ഉടൻ തന്നെ മാറ്റങ്ങള്‍ നിലവിൽ വന്നു.

Also Read: വാക്സിൻ എന്ന് ലഭിക്കും? ഇന്ത്യയുടെ കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക്; ഓക്സഫഡ് വാക്സിനും പ്രതീക്ഷ നൽകുന്നു

അതേസമയം, കേന്ദ്രസര്‍ക്കാരിൻ്റെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. "ജമ്മു കശ്മീര്‍ വിൽപനയ്ക്ക്" എന്നായിരുന്നു നടപടിയെ പരിഹസിച്ചു നാഷണൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. ജമ്മു കശ്മീര്‍ വിൽപനയ്ക്ക് വെച്ചിരിക്കുകയാണെന്നും ചെറിയ തോതിൽ ഭൂമിയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

Also Read: ഇനി ഒരുമിച്ച് പൊരുതാം; ബംഗാളിൽ കോൺഗ്രസുമായി സഹകരിക്കാൻ സിപിഎം ഒരുങ്ങുന്നു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു നീക്കിയിരുന്നു. ജമ്മു കശ്മീരിന് സ്വയംഭരണാധികാരവും പ്രത്യേക അവകാശങ്ങളും നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദങ്ങള്‍ നീക്കിയ പാര്‍ലമെന്‍റ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായും വിഭജിച്ചിരുന്നു. കശ്മീരിലെ രാഷ്ട്രീയ നടപടികളുടെ ഭാഗമായി വീട്ടുതടങ്കലിലാക്കിയ അവസാനത്തെ രാഷ്ട്രീയ നേതാവായ മെഹബൂബ മുഫ്തിയെയും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷൻ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്.

അതേസമയം, ജമ്മു കശ്മീരിൻ്റെ അധികാരങ്ങള്‍ തിരിച്ചു നല്‍കണമെന്നും എത്രയും പെട്ടെന്ന് കശ്മീരിൽ റെഫറണ്ടം നടപ്പാക്കണമെന്നുമാണ് ഇവിടത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്