ആപ്പ്ജില്ല

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനത്തില്‍ പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ് ശ്രമിച്ചു; നിര്‍ണായക കണ്ടെത്തല്‍

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 2019 അവസാനം ഐഎസ്‌ഐഎസിന്റെ ദായ്ഷ്‌വാലിയ എന്ന പ്രവിശ്യ സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്.

Samayam Malayalam 3 Oct 2020, 5:58 pm
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനത്തിനുള്ളില്‍ ഐഎസ് പ്രവിശ്യ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. ഈ വര്‍ഷം ജൂലായില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ശാഖയായ അല്‍- ഹിന്ദ് ആണ് ദക്ഷണേന്ത്യയില്‍ താവളം ഉണ്ടാക്കാന്‍ പദ്ധതിയിട്ടത്.
Samayam Malayalam ഐഎസ്ഐഎസ്
പ്രതീകാത്മക ചിത്രം


Also Read: 'വ്യാജ ഏറ്റുമുട്ടൽ': കശ്മീരിൽ കൊല്ലപ്പെട്ട 3 യുവാക്കളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോലീസ്

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 2019 അവസാനം ഐഎസ്‌ഐഎസിന്റെ ദായ്ഷ്‌വാലിയ എന്ന പ്രവിശ്യ സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. ഗൂഢാലോചന നടത്തിയ 17 പേര്‍ക്കെതിരെ എന്‍ഐഎ ജൂലായ് 14 ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബെംഗളൂരു, കൂഡല്ലൂര്‍ എന്നിവിടങ്ങളിലെ രണ്ട് തീവ്രവാദികളുടെ നേതൃത്വത്തിലാണ് തീവ്രവാദ സംഘത്തിന് രൂപം നല്‍കിയത്. ഇന്ത്യയ്ക്ക് ഒരടി നല്‍കാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താനും ആയിരുന്നു പ്രധാന ലക്ഷ്യം.

ബെംഗളൂരുവില്‍ നിന്നുള്ള മെഹ്ബൂബ് പാഷ, കൂഡല്ലൂരിലെ ഖാജ മൊയ്തീന്‍ എന്നീ രണ്ട് പേരാണ് ഇതില്‍ പ്രധാനമായും ഗൂഢാലോചന നടത്തിയത്. പിന്നീട്, ഇതിനായി വഴങ്ങുന്ന സ്വഭാവമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുകയും സക്തമായ ഐഇഡികള്‍ നിര്‍മ്മിക്കുന്നതിനായി ആയുധങ്ങളും യുദ്ധോപകരണങ്ങളും വന്‍ സ്‌ഫോടക വസ്തു ശേഖരവും ശേഖരിച്ചു.

മാത്രമല്ല, കര്‍ണാടകയിലെ ശിവനസമുദ്ര, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ പരിശീലനം നടത്തുന്നതിനായി കാട്ടില്‍ പരിശീലനം നടത്തുന്ന സാമഗ്രികളെല്ലാം ശേഖരിച്ചിരുന്നു. അജ്ഞാത വിദേശ ഐഎസ്‌ഐഎസ് ഹാന്‍ഡ്‌ലറുമായി ഡാര്‍ക്ക് വെബിലൂടെ ആശയവിനിമയം നടത്തിയിരുന്നു.

Also Read: രാജസ്ഥാനിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ പിടികൂടാനാകാതെ പോലീസ്

കോടാര്‍, കുടക്, കര്‍ണാടകയിലെ മറ്റ് പ്രദേശങ്ങള്‍, ഗുജറാത്തിലെ ജംബുസര്‍, മഹാരാഷ്ട്രയിലെ രത്‌നഗിരി, ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍, പശ്ചിമ ബംഗാളിലെ ബുര്‍ദ്വാന്‍, സില്ലിഗുരി എന്നിവിടങ്ങളിലും തീവ്രവാദികള്‍ ഐഎസ് സാന്നിധ്യം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഹിന്ദു മതവിശ്വാസികള്‍, രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഓഫിസര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് സമുന്നതരായ നേതാക്കള്‍ എന്നിവരെയെല്ലാം വധിക്കാനുള്ള പദ്ധതി ഇട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്