ആപ്പ്ജില്ല

മടങ്ങിയെത്തിയ തന്നെ എന്‍ഐഎ വഞ്ചിച്ചു: അരീബ് മജീദ്

രണ്ടാമത് മുംബൈയിലെ പ്രത്യേക കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് അരീബ് എൻഐഎക്കെതിരെ ആരോപണം ഉന്നയിച്ചത്.

TNN 26 Aug 2016, 11:01 am
മുംബൈ: നയതന്ത്ര ഉദ്യോഗസ്ഥരുടെയും കേന്ദ്ര സര്‍ക്കാറിന്‍റെയും സഹായത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ തന്നെ എന്‍ഐഎ വഞ്ചിച്ചെന്ന് അരീബ് മജീദ്. ഐഎസിൽ ചേരാൻ പോയിട്ട് സിറിയയിൽ നിന്നും മടങ്ങിയെത്തിയതാണ് മജീദ്. ഐഎസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിന് മുൻപാണ് തന്നെ അറസ്റ് ചെയ്തതെന്നും അതിനാൽ നിയമവിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമം തനിക്കെതിരെ ചുമത്താനാകില്ളെന്നും അരീബ് മജീദ് പറഞ്ഞു.
Samayam Malayalam nia has cheated on me areeb majeed
മടങ്ങിയെത്തിയ തന്നെ എന്‍ഐഎ വഞ്ചിച്ചു: അരീബ് മജീദ്


അരീബ് നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും മുംബൈയിലെ പ്രത്യേക കോടതിയും മുംബൈ ഹൈക്കോടതിയും അരീബിന്‍റെ അപേക്ഷ തള്ളിയിരുന്നു. രണ്ടാമത് മുംബൈയിലെ പ്രത്യേക കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് അരീബ് എൻഐഎക്കെതിരെ ആരോപണം ഉന്നയിച്ചത്.

അരീബിന്‍റെ ജാമ്യ ഹർജിയിൽ ബുധനാഴ്ച വാദം കേൾക്കും. മൂന്നു സുഹൃത്തുക്കൾക്കൊപ്പം 2014 ലാണ് അരീബ് മജീദ് നാടുവിട്ടത്. തുടർന്ന് ഇറാഖിൽ ഇവർ എത്തിയെന്ന വിവരം ലഭിക്കുകയും തങ്ങൾ ഐഎസിൽ ചേർന്നെന്ന സന്ദേശം കുടുംബാംഗങ്ങങ്ങൾക്കു ഇവര്‍ തന്നെ അയക്കുകയും ചെയ്തിരുന്നു.

2014 നവംബര്‍ 28ന് തിരികെയെത്തിയ അരീബിനെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, ആക്രമണ പദ്ധതിയുമായി ഇന്ത്യയിലത്തെിയപ്പോഴാണ് അരീബിനെ അറസ്റ്റ് ചെയ്തത് എന്ന് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്