ആപ്പ്ജില്ല

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ വീടുകളിലും ഒാഫീസുകളിലും റെയ്ഡ്

നീരവ് മോദിയാണ് സംഭവത്തിനു പിന്നിലെന്നാണ് സിബിഎെയുടെ സംശയം.

TNN 15 Feb 2018, 2:48 pm
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 11,346 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രത്നവ്യാപാരിയായ നീരവ് മോദിയുടെ വീടുകളിലും ഒാഫീസുകളിലും റെയ്ഡ് നടന്നു. ഗുജറാത്തിലെ സൂററ്റിലും മുംബൈയിലെ നാലിടങ്ങളിലുമാണ് പരിശോധന നടത്തിയത്.
Samayam Malayalam nirav modi raided over alleged fraud linked to massive pnb scam
പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ വീടുകളിലും ഒാഫീസുകളിലും റെയ്ഡ്


ഇതോടൊപ്പം ഒാഹരി വിപണിയുടെ നിയന്ത്രണമുളള സെക്യൂരിറ്റി എക്ചേഞ്ച് ബോര്‍ഡ് ഒാഫ് ഇന്ത്യ (സെബി) യും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബാങ്കിലെ വന്‍‍ തട്ടിപ്പ് പുറത്തു വന്നത്. നീരവ് മോദിയാണ് സംഭവത്തിനു പിന്നിലെന്നാണ് സിബിഎെയുടെ സംശയം.

ബാങ്ക് ജീവനക്കാരുടെ കൂടി സഹായത്തോടു കൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന റിപ്പോര്‍ട്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുളള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇതേ ബാങ്കില്‍ നിലവില്‍ 280 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി അന്വേഷണം നേരിടുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്