ആപ്പ്ജില്ല

നിർഭയ കേസിലെ പുനഃപരിശോധനാ കേൾക്കാൻ പുതിയ ബെഞ്ച്; ഹർജി നാളെ പരിഗണിക്കും

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിങ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റീസ് എസ്.എ ബോബ്‌ഡെ പിന്മാറിയിരുന്നു.

Samayam Malayalam 17 Dec 2019, 11:29 pm
ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിങ് സമർപ്പിച്ച പുനഃപരിശോധനാ സുപ്രീംകോടതി ഹർജി നാളെ പരിഗണിക്കും. ചീഫ് ജസ്‌റ്റീസ് എസ്.എ ബോബ്‌ഡെ പിന്മാറിയ സാഹചര്യത്തിൽ പുതിയ ബെഞ്ചാകും ഹർജി പരിഗണിക്കുക.
Samayam Malayalam n 3
ഹർജി നാളെ പരിഗണിക്കും

Also Read: മദ്രാസ് സർവകലാശയ്‌ക്കുള്ളിൽ പോലീസ്; വിദ്യാർഥികളെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ സാധ്യത
ജസ്‌റ്റീസ് ആർ ബാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാകും ഹർജി പരിഗണിക്കുക. അശോക് ഭൂഷൺ, എഎസ് ബോപണ്ണ എന്നിവരാണ് ബെഞ്ചിലുള്ളത്. രാവിലെ 10.30നാണ് കോടതി വാദം കേൾക്കുക. അക്ഷയ് സിങിൻ്റെ അഭിഭാഷകൻ്റെ അഭ്യർഥന പ്രകാരമാണ് ഹർജി പരിഗണിക്കുന്നതിൽ നിന്നും ബോബ്‌ഡെ വിട്ടു നിന്നത്.

Also Read: ബോബ്‌ഡെ പിന്മാറി; നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം?

ചീഫ് ജസ്‌റ്റീസിൻ്റെ അനന്തിരവനായ അഭിഭാഷകൻ അർജുൻ ബോബ്‌ഡെ ഇരയുടെ കുടുംബത്തിന് വേണ്ടി കോടതിയിൽ ഹാജരായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ വലിയ സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നുവെന്ന് അക്ഷയ് സിങിൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നതിൽ നിന്നും ചീഫ് ജസ്‌റ്റീസ് വിട്ടു നിന്നത്.
Also Read: വയനാട്ടിൽ വീണ്ടും സ്‌കൂൾ കുട്ടിക്ക് പാമ്പ് കടിയേറ്റു; രണ്ടാം ക്ലാസുകാരൻ ചികിത്സയിൽ

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നേരത്തെയുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച് ചർച്ചകളും മുന്നൊരുക്കളും നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്. പ്രതികളായ വിനയ് ശർമ്മ, പവൻകുമാർ ഗുപ്‌ത, മുകേഷ് സിങ് എന്നിവരുടെ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്