ആപ്പ്ജില്ല

നിർഭയ കേസ്: കഴുമരം തയ്യാർ, പ്രതികൾ ഏകാന്ത തടവറയിൽ - തയ്യാറെടുപ്പുകൾ ഇങ്ങനെ?!

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി ഒന്നാം തിയതി പുലർച്ചെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കും. ലഭ്യമായ നിയമസഹായം പ്രതികൾ തേടിയെങ്കിലും ശിക്ഷയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാണ്. മുകേഷ് കുമാർ സിങ്, വിനയ് ശർമ, അക്ഷയ് താക്കൂർ, പവൻ ഗുപ്‌ത എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിൽ അധികൃതർ ആരംഭിച്ചു.

Samayam Malayalam 26 Jan 2020, 1:05 pm
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി ഒന്നാം തിയതി പുലർച്ചെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കും. ലഭ്യമായ നിയമസഹായം പ്രതികൾ തേടിയെങ്കിലും ശിക്ഷയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാണ്. മുകേഷ് കുമാർ സിങ്, വിനയ് ശർമ, അക്ഷയ് താക്കൂർ, പവൻ ഗുപ്‌ത എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിൽ അധികൃതർ ആരംഭിച്ചു.
Samayam Malayalam nirbhaya convicts wait for the death penalty in isolation chambers in tihar as execution set for february 1
നിർഭയ കേസ്: കഴുമരം തയ്യാർ, പ്രതികൾ ഏകാന്ത തടവറയിൽ - തയ്യാറെടുപ്പുകൾ ഇങ്ങനെ?!


തയ്യാറെടുപ്പുകൾ ആരംഭിച്ച് തിഹാർ ജയിൽ

നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ ജയിലിൽ ആരംഭിച്ചു. മുഴുവൻ പ്രതികളെയും മൂന്നാം നമ്പർ ജയിലിലെ ഏകാന്ത തടവറയിലേക്ക് മാറ്റി. പ്രതികളെ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പ്രതികൾ ആത്മഹത്യ മനോഭവമോ, അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്നറിയാനാണ് ഈ സംവിധാനം. മാനസിക സംഘർഷം കുറയ്‌ക്കാൻ കൗൺസിലിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതികളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്താൻ ഡോക്‌ടർമാരുടെ പ്രത്യേക സംഘം ദിവസവും പരിശോധന നടത്തുന്നുണ്ട്.

നാല് പ്രതികളും തിഹാർ ജയിലിൽ?

നാല് പ്രതികളെയും തിഹാർ ജയിലിൽ എത്തിച്ചു. മണ്ടോളി ജയിലിൽ നിന്നും പവൻ കുമാർ ഗുപ്‌തയെ ജയിലിൽ എത്തിച്ചു. നാല് പ്രതികളും നേരിൽ കാണാതിരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. പകൽ സമയത്ത് പ്രതികൾ തമ്മിൽ നേരത്തെ സംസാരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ജയിലിലെ മറ്റ് പ്രതികളുമായി സംസാരിക്കാൻ അനുവാദമില്ല. പ്രത്യേക അനുമതി ലഭിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് സെല്ലിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ.

ശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി ഒന്നിന്

ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി ജയിൽ അധികൃതർ മുന്നോട്ടു പോകുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടു പോവുകയായിരുന്നു. ഒന്നാം തിയതി പുലർച്ചെ ആറ് മണിയോടെ ശിക്ഷ നടപ്പാക്കുക. നാല് പ്രതികളുടെയും ശിക്ഷ ഒരുമിച്ച് നടപ്പാക്കും. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

യപ്പെടുത്തുന്നതും, ആശങ്കയുണ്ടാക്കുന്നതുമായ ഒരുക്കങ്ങൾ ഇങ്ങനെ?

വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിലെ പ്രത്യേക മുറിയിൽ ആരംഭിച്ചു. വധശിക്ഷ നടപ്പാക്കുന്ന മുറിക്ക് പുറത്ത് പ്രത്യേക പോലീസ് സംരക്ഷണം ഒരുക്കി. ഇതിനായി തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. തൂക്കുമരം പരിശോധിച്ച് കാര്യക്ഷമമാണെന്ന് ഉറപ്പിച്ചു. ലൈറ്റ് സൗകര്യം മെച്ചപ്പെടുത്തുകയും മുറി വൃത്തിയാക്കുകയും ചെയ്‌തു. വധശിക്ഷ നടപ്പാക്കുന്ന ചേമ്പറിൻ്റെ ലിവറിലെ തുരുമ്പും വൃത്തിയാക്കി. ലിവർ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ജയിൽ അധികൃതർ പരിശോധിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തയ്യാറെടുത്ത് ആരാച്ചാർ?

നിർഭയ കേസിലെ മുഴുവൻ പ്രതികളെയും തൂക്കിലേറ്റുന്നത് ഉത്തർപ്രദേശ് സ്വദേശിയായ സിദ്ധിറാം എന്ന പവൻ ജല്ലാദാണ്. തൂക്കുകയറുകള്‍ തിഹാര്‍ ജയിലില്‍ എത്തിക്കഴിഞ്ഞു. ബിഹാറിലെ ബക്‌സര്‍ ജയില്‍ അധികൃതരാണ് അവ നിര്‍മ്മിച്ച് തിഹാറില്‍ എത്തിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപായി ഡമ്മി ഉപയോഗിച്ച് ശിക്ഷ നടപ്പാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രതികളുടെ ഭാരം അനുസരിച്ച് തയ്യാറാക്കിയ ഡമ്മിയാണ് തൂക്കിലേറ്റിയത്. തിഹാർ ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിർവഹിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്