ആപ്പ്ജില്ല

മന്ത്രിസ്ഥാനത്തില്‍ തര്‍ക്കം; ജെഡിയു ബിജെപിക്ക് ഒപ്പമില്ല

ഇത് ഞങ്ങളുടെ തീരുമാനമാണ്. ഞങ്ങള്‍ ബിജെപിക്ക് ഒപ്പമില്ല. ഒരു മന്ത്രിസ്ഥാനമാണ് ജെഡിയുവിന് നല്‍കാമെന്ന് ബിജെപി സമ്മതിച്ചത്. എന്നാല്‍ ഇത് സ്വീകരിച്ചെങ്കിലും നല്‍കാന്‍ തയാറായ മന്ത്രിസ്ഥാനത്തിലും വകുപ്പിലും ജെഡിയു തൃപ്‍തരല്ലെന്നാണ് അറിയുന്നത്.

Samayam Malayalam 30 May 2019, 8:18 pm

ഹൈലൈറ്റ്:

  • ജെഡിയു മോദി സര്‍ക്കാരില്‍ ചേരുന്നില്ലെന്ന് തീരുമാനം
  • മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം
  • ബിഹാര്‍ കേന്ദ്രീകരിച്ചാണ് ജെഡിയു പ്രവര്‍ത്തിക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam **EDS: TV GRAB** New Delhi: Prime Minister Narendra Modi takes oath of office an...
നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജനതാദള്‍ യുണൈറ്റഡ് ബിജെപി മന്ത്രിസഭയില്‍ ചേരുന്നില്ലെന്ന് തീരുമാനിച്ചു. പാര്‍ട്ടി വക്താവ് പവന്‍ വര്‍മ്മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിജെപിയുമായി മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലുള്ള തര്‍ക്കമാണ് പാര്‍ട്ടി പങ്കാളത്തത്തില്‍ നിന്ന് പിന്മാറാന്‍ കാരണം എന്നാണ് അറിയുന്നത്.
ഇത് ഞങ്ങളുടെ തീരുമാനമാണ്. ഞങ്ങള്‍ ബിജെപിക്ക് ഒപ്പമില്ല. ഒരു മന്ത്രിസ്ഥാനമാണ് ജെഡിയുവിന് നല്‍കാമെന്ന് ബിജെപി സമ്മതിച്ചത്. എന്നാല്‍ ഇത് സ്വീകരിച്ചെങ്കിലും നല്‍കാന്‍ തയാറായ മന്ത്രിസ്ഥാനത്തിലും വകുപ്പിലും ജെഡിയു തൃപ്‍തരല്ലെന്നാണ് അറിയുന്നത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു 2017ല്‍ ആണ് ബിജെപിക്ക് ഒപ്പം ചേര്‍ന്നത്. കഴി‍ഞ്ഞ മോദി സര്‍ക്കാരിലും അവര്‍ പിന്തുണച്ചതല്ലാതെ മോദി മന്ത്രിസഭയില്‍ ചേര്‍ന്നിരുന്നില്ല. ബിജെപി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്