ആപ്പ്ജില്ല

രാഷ്ട്രപതിസ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് നീക്കം

പ്രതിപക്ഷ കക്ഷികളോട് ജെഡിയുവിന്‍റെ ആഹ്വാനം

TNN 21 Apr 2017, 10:38 am
ന്യൂഡല്‍ഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ നീക്കം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതിനു പിന്നാലെ ജെഡിയു ആണ് പ്രതിപക്ഷ കക്ഷികളോട് സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആഹ്വാനം ചെയ്‍തത്.
Samayam Malayalam nitish meets sonia amid jdu plea for common presidential candidate
രാഷ്ട്രപതിസ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് നീക്കം


ബിജെപി നയിക്കുന്ന എന്‍ഡിഎക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിയുടെ കാഴ്‍ചപ്പാടെന്ന് ജെഡിയു വക്താവ് കെസി ത്യാഗി പറഞ്ഞു. പ്രതിപക്ഷത്തുള്ള ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ സോണിയാ ഗാന്ധി ഇതിനായി മുന്‍കൈ എടുക്കണമെന്നും പാര്‍ട്ടികളോട് സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറും സോണിയാ ഗാന്ധിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയമായില്ല. എന്നാല്‍ പ്രതിപക്ഷം കൂടുതല്‍ ഒത്തൊരുമയോടെ മുന്നോട്ടുപോകേണ്ടതിനെപ്പറ്റി ഇരുവരും സംസാരിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സംയുക്ത സ്ഥാനാര്‍ത്ഥിയെപ്പറ്റി നിതീഷ് കുമാര്‍ എന്‍സിപി-ഇടതുപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Nitish meets Sonia amid JD(U) plea for common presidential candidate

On the day Bihar chief minister Nitish Kumar met Congress chief Sonia Gandhi, JD(U) also issued an appeal to the opposition parties to field a common candidate for the presidential elections.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്