ആപ്പ്ജില്ല

മധ്യപ്രദേശിൽ പുതിയൊരു ജില്ലകൂടി; നിവാരി

നിവാരി എന്നായിരിക്കും പുതിയ ജില്ല അറിയപ്പെടുന്നത്

Samayam Malayalam 30 Sept 2018, 6:18 pm
ഭോപ്പാല്‍: 3 താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്ത് മധ്യപ്രദേശിന് പുതിയ ഒരു ജില്ല കൂടി ഉടൻ. ഇത് വ്യക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നിവാരി എന്നായിരിക്കും പുതിയ ജില്ല അറിയപ്പെടുന്നത്.
Samayam Malayalam screenshot201711261233191477756


നിലവിലുള്ള തിക്കാഗഡ് ജില്ലയിലെ മൂന്ന് താലൂക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ജില്ല. നിവാരി, ഒര്‍ച്ച, പൃഥ്യുവിപൂര്‍ എന്നീ താലുക്കളാണ് ഒരുമിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ഈ ജില്ല നിലവിൽ വരുമെന്നാണറിയുന്നത്. ഇതോടെ മധ്യപ്രദേശില്‍ 52 ജില്ലകളാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്