ആപ്പ്ജില്ല

കോണ്ടം പരസ്യങ്ങള്‍ പകല്‍ കാണിക്കുന്നതിന് നിയന്ത്രണം

കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

ന്യൂഡല്‍ഹി: ഗര്‍ഭ നിരോധന ഉറകളുടെ പരസ്യങ്ങള്‍ പകല്‍ കാണിക്കുന്നതിന് നിയന്തണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ടിവിയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പ്രദര്‍ശിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം.
Samayam Malayalam no condom ad
പ്രതീകാത്മക ചിത്രം. Photo: TOI

കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

ചില ചാനലുകളില്‍ പകല്‍ സമയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗര്‍ഭനിരോധന ഉറയുടെ പരസ്യം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവന്നത്. ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളും ലഭിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്