ആപ്പ്ജില്ല

അവിശ്വാസപ്രമേയം ഇന്ന്‌ ലോക്‌സഭയില്‍

നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭ പരിഗണിക്കും

Samayam Malayalam 20 Jul 2018, 8:16 am
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭ പരിഗണിക്കും. വ്യാഴാഴ്ച പകല്‍ അവിശ്വാസത്തെ എതിര്‍ക്കാന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയ ശിവസേന രാത്രി വിപ്പ് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയേ നിലപാട് വ്യക്തമാക്കൂ സേന വൃത്തങ്ങള്‍ അറിയിച്ചു.
Samayam Malayalam New Delhi: A view of the Lok Sabha during the ongoing winter session of Parliame...
അവിശ്വാസപ്രമേയം ഇന്ന്‌ ലോക്‌സഭയില്‍


അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. 534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനുള്ള സാധ്യത കുറവാണ്.

കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടി.ഡി.പി തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നു. 141 പേരുടെ പിന്തുണയാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് ലോക്‌സഭ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം പരിഗണിക്കുന്നത്. ടി.ഡി.പി. അംഗം കെ. ശ്രീനിവാസ് വെള്ളിയാഴ്ച രാവിലെ 11-ന് അവതരിപ്പിക്കുന്ന പ്രമേയത്തെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ പിന്തുണയ്ക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്